കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ളത് അറുത്തുമാറ്റാനാവാത്ത ആത്മബന്ധമെന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു. ദുബൈ കോഴിക്കോട് ജില്ലാ കെഎംസിസി സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തികഞ്ഞ മതേതര വാദിയും സമൂഹത്തിന്റെയും സമുദായത്തിന്റെയും സൗഹൃദത്തിനും ഐക്യത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയ നേതാവുമായ സിഎച്ചിന്റെ പേരില്‍ പുരസ്ക്കാരം ലഭിക്കുക എന്നത് പൊതുജീവിതത്തിലെ ഏറ്റവും തിളക്കമുള്ള അംഗീകാരമായി കാണുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. രാജ്യം പഴയ പ്രതാപം തിരിച്ചുപിടിക്കുക തന്നെ ചെയ്യും. വരും നാളുകള്‍ മതേതര ചേരിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഭരണകേന്ദ്രത്തില്‍ നിന്നും ഫാസിസത്തെ പടിയിറക്കും വരെ കോണ്‍ഗ്രസും ലീഗുമുള്‍പ്പെടെയുള്ള കകഷികള്ക്ക് വിശ്രമമില്ലെന്നും നിറഞ്ഞ കരഘോഷങ്ങള്‍ക്കിടെ അദ്ദേഹം പറഞ്ഞു. ഏതു കൊടുങ്കാറ്റിലും രാഷ്ട്ര നന്മക്കും സമുദായ ഐക്യത്തിനും സമൂഹങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും മുന്‍തൂക്കം നല്കിയ മുസ്്ലിംലീഗിന് മറ്റൊരു നേതാവിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പി.ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ നടത്തിയ മുസ്്ലിംലീഗ് വിരുദ്ധ ആരോപണത്തെ പരാമര്‍ശിച്ച് കെസി വേണുഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കിട്ടാത്ത മുന്തിരി പുളിക്കുമെന്നു മാത്രമേ അവരോടു പറയാനുള്ളൂവെന്നും കെസി പരിഹസിച്ചു.