27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ: ഐഎഎസ് കമ്മ്യൂണിറ്റി ഹാളിലെ കുമാരനാശാന് നഗറില്‍ രാജീവ് പിള്ള ആന്റ് ഫ്രന്റ്സ്,എംജിസിഎഫ് സംയുക്തമായി സംഘടിപ്പിച്ച ‘കാവ്യനടനം’ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ഗാന രചയിതാവ് ശരത്ചന്ദ്ര വര്‍മ,നടനും കാരികേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പരിപാടി വീക്ഷിക്കുന്നതിന് നിരവധി പേരാണ് എത്തിയത്. കവിതകളെ ഇതിവൃത്തമാക്കി നൃത്താവിഷ്കാരം,കവിതാലാപനം,പുരസ്കാര സമര്പണം,ചിത്രീകരണം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. പ്രദീപ് നെന്മാറ അധ്യക്ഷനായി. ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി, എഴുത്തുകാരി ഷീലാ പോള്‍ എന്നിവരെ ചടങ്ങില്‍ കാവ്യനടനം പുരസ്കാരം നല്കി ആദരിച്ചു.
കെ.പ്രേംകുമാര്‍ എംഎല്‍എ,കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം,ഐഎഎസ് ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്,പിആര്‍ പ്രകാശ് പ്രസംഗിച്ചു. പ്രോഗ്രാം ഡയരക്ടര്‍ രാജീവ് പിള്ള സ്വാഗതവും എംജിസിഎഫ് പ്രസിഡന്റ് പ്രഭാകരന് പന്ത്രോളി നന്ദിയും പറഞ്ഞു. പോള്‍ ടി ജോസഫ്,ഡോ.സൗമ്യ സരിന്,കവി എന്‍എസ് സുമേഷ് കൃഷ്ണന്,ഗായിക ഇന്ദുലേഖ വാര്യര്‍,ശ്യാം വിശ്വനാഥ് പങ്കെടുത്തു.
എംടി പ്രദീപ് കുമാര്‍,കലാമണ്ഡലം അഞ്ജു,അനീഷ് അടൂര്‍,കൃഷ്ണപ്രിയ,സൗമ്യ വിപിന്‍,കലാക്ഷേത്ര അശ്വതി വിവേക്,നന്ദ രാജീവ്,അനഘ,ആര്യ സുരേഷ് നായര്‍,ബീന സിബി,അനൂപ് മടപ്പള്ളി എന്നിവര്‍ കവിതാലാപനവും ദൃശ്യാവിഷ്കാരവും നടത്തി.