27 മില്യണ് ഫോളോവേഴ്സ്
ദോഹ : ഖത്തര് കെഎംസിസി കാസര്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമന്വയം സംഗമം നാളെ രാത്രി 7 മണിക്ക് സംസ്ഥാന കെഎംസിസി ഓഫീസില് നടക്കും. പ്രമുഖ വാഗ്മി ബഷീര് വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തും. ‘മുസ്ലിം ലീഗും സമുദായ സംഘടനകളും: ചരിത്രവും വര്ത്തമാനവും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഏകദിന പ്രഭാഷണത്തില് മുസ്്ലിംലീഗിന്റെ സാമൂഹിക സംഭാവനകളും സമുദായ സംരക്ഷണത്തിനായുള്ള ശ്രമങ്ങളും വിശദമായി അവതരിപ്പിക്കും. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസ്സമദ്,ജനറല് സെക്രട്ടറി സലീം നാലകത്ത്,സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്മാന് എസ്എഎം ബഷീര് എന്നിവരും മറ്റു നേതാക്കളും പരിപാടിയില് പങ്കെടുക്കും. പ്രവാസി സമൂഹത്തെയും പിന്നോക്ക വിഭാഗത്തെയും മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്ത്താന് മുസ്്ലിംലീഗും സമുദായിക സംഘടനകളും നല്കിയ സംഭാവനകള് ചര്ച്ച ചെയ്യുന്നതിലൂടെ പുതിയ ദര്ശനത്തിന് തുടക്കം കുറിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും എല്ലാവര്ക്കും ആശയ വിനിമയത്തിനുള്ള തുറന്ന വേദിയായിരിക്കും ‘സമന്വയം’ എന്നും സംഘാടകര് പറഞ്ഞു.
അബുദാബി കെഎംസിസി ഓള് ഇന്ത്യ കബഡി ടൂര്ണമെന്റ് കണ്ണൂര് ജില്ലാ കെഎംസിസി ഫെയ്മസ് ഒ 2 പൊന്നാനി ജേതാക്കള്