ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അജ്മാന് : കരുനാഗപ്പള്ളി അസോസിയേഷന് (കരുണ) 20ാം വാര്‍ഷികവും ഓണാഘോഷവും അജ്മാന് മെട്രോപോളിറ്റന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ചു . കരുനാഗപ്പള്ളി എംഎല്‍എ സി.ആര് മഹേഷ് ഉദ്ഘാടനം ചെയ്തു. ‘കരുണ’യുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാര്‍ പോലും ചെയ്യാത്ത കാരുണ്യ പ്രവര്‍ത്തങ്ങളാണ് കരുണ ചെയ്തതെന്നും അശരണരെ സഹായിക്കുന്നതില്‍ കരുണ നടപ്പിലാക്കുന്ന പദ്ധതികള്‍ വളരെ വിലപ്പെട്ടതാണെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു. കരുണയുടെ പുതിയ പ്രൊജക്റ്റായ 50 ലക്ഷം രൂപയുടെ പ്രവാസി പുനരധിവാസ പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പ്രായോജകരായ നസീര്‍ വെളിയില്‍ (സിഇഒ, ബ്രോഗ്റോള്സ് വാര്‍ണര്‍ യുകെ ലിമിറ്റഡ്) പദ്ധതിയിലേക്ക് ഒരു ഭവനം വാഗ്ദാനം ചെയ്തു. കരുണ പ്രസിഡന്റ് എആര്‍ സോമരാജന് അധ്യക്ഷനായി. നസീര്‍ വെളിയില്‍, ഡോ.സായി ഗണേഷ്,ഡോ.മജീദ്,രക്ഷാധികാരി എച്ച് അഷറഫ്,ജനറല്‍ കണ്‍വീനര്‍ നിസാര്‍ വെളിയില്‍,അബ്ദുല്‍ ഷജീര്‍,ജോസ് ജോര്‍ജ്,അബ്ദുല്‍ ഹക്കിം,സുരേഷ് ബാബു പ്രസംഗിച്ചു. ജനറല്‍ സെക്രെട്ടറി നജുമുദീന് സ്വാഗതവും ട്രഷറര്‍ ചന്ദ്രസേനന് നന്ദിയും പറഞ്ഞു. വത്യസ്ത കലാപരിപാടികള്‍ക്കൊപ്പം തിരുവാതിര,ചെണ്ടമേളം,മാജിക് ഷോ, പിന്നണി ഗായകന് അഭിജിത് കൊല്ലത്തിന്റെ ഗാനമേളയും അരങ്ങേറി.