
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: റമസാനിന്റെ പവിത്രത ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികളെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍ പറഞ്ഞു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന റമസാന്‍ പ്രഭാഷണത്തില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ റമസാന്‍ അതിഥികളായി കേരളത്തില്‍ നിന്ന് വന്ന കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി,ഹാഫിള് അബൂബക്കര്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തി. തറാവീഹ് നിസ്കാരാനന്തരം നടന്ന പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങളെത്തിയിരുന്നു. പേരോട് അബ്ദുറഹ്ാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് റീജിയന് പ്രസിഡന്റ് ഹംസ അഹ്സനി വയനാട് അധ്യക്ഷനായി. അബ്ദുല്‍ ഹകീം അസ്ഹരി,അലവി സഖാഫി കൊളത്തൂര്‍,ശാഫി സഖാഫി മുണ്ടമ്പ്ര,ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജി പ്രസംഗിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ബനിയാസ് സ്പൈക് എക്സിക്യൂട്ടീവ് ഡയരക്ട്ടര്‍ റാഷിദ് അബ്ദുറഹ്മാന് വിശിഷ്ടാതിഥിയായി. ഐസിഎഫ് നേതാകളായ മുസ്തഫ ദാരിമി,ഉസ്മാന് സഖാഫി തിരുവത്ര,പിവി അബൂബക്കര്‍ മൗലവി,ഹമീദ് ഈശ്വരമംഗലം,ഹമീദ് സഅദി പങ്കെടുത്തു. ശഹീദ് അസ്ഹരി സ്വാഗതവും ഹകീം വിളകൈ നന്ദിയും പറഞ്ഞു.