കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അല്‍ഐന്‍ : കണ്ണൂര്‍ ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24) അല്‍ഐനില്‍ വാഹനാപകടത്തില്‍ മരിച്ചു. ഹക്കീം ഓടിച്ച കാര്‍ ട്രെയിലറില്‍ ഇടിച്ചാണ് അപകടം. അല്‍ഐനില്‍ നിന്നും അബൂദബിയിലേക്ക് വരുന്നവഴി സൈ്വഹാന്‍ എന്ന സ്ഥലത്ത് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. സഹോദരനൊപ്പം അല്‍ഐനില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. പിതാവ്: അബ്ദുല്‍ ഖാദര്‍. മാതാവ്: ഹൈറുന്നിസ. സഹോദരങ്ങള്‍: അസ്ഹര്‍(എല്‍ഐന്‍), ഹാജറ, ഹസ്ന. ഖബറടക്കം ചൊവ്വാഴ്ച പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍.