
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ജിദ്ദ: കാരുണ്യത്തില്‍ ചാലിച്ച മാധ്യുര്യം പകര്‍ന്ന് കണ്ണമംഗലം പഞ്ചായത്ത് ജിദ്ദ കെഎംസിസി തമര് ചലഞ്ചിന് സമാപ്തി. മികച്ച ക്വാളിറ്റി ഈത്തപ്പഴം സഊദിയില്‍ നിന്നും നാട്ടിലെ വീടുകളിലേക്ക് എത്തിക്കുന്നതോടൊപ്പം മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്ന ചലഞ്ച് കൂടിയാണ് കെഎംസിസി പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്. 35,000ത്തിലധികം കിലോ ഈത്തപ്പഴമാണ് കണ്ണമംഗലം പഞ്ചായത്ത് കെഎംസിസി ഇത്തവണ ‘തമര് ചലഞ്ച്’ ആയി പ്രവാസികളുടെ വീട്ടില്‍ നേരിട്ട് എത്തിച്ചത്.
ലോകത്തിലെ തന്നെ മുന്തിയതും ഗുണമേന്മയുള്ളതുമായ മദീനയിലെയും അല്‍ ഖസീമിലെയും തോട്ടങ്ങളില്‍ നിന്നും വിളവെടുപ്പ് സമയത്ത് നേരിട്ട് ശേഖരിച്ച ഈന്തപ്പഴമാണിത്. ഈ മേഖലയിലെ കണ്ണമംഗലത്തുകാരായ വ്യാപാരികള്‍ തന്നെ സഊദിയില്‍ നിന്ന് തന്നെ പാക്ക് ചെയ്ത് കപ്പല്‍ വഴി നാട്ടിലെ ശീതീകരിച്ച ഗോഡൗണിലേക്ക് ഈത്തപ്പഴം എത്തിച്ചാണ് റമസാനിന്റെ തൊട്ടുമുമ്പ് വിതരണം പൂര്‍ത്തിയാക്കിയത്. ജിദ്ദ കെഎംസിസി പഞ്ചായത്ത് യൂത്ത്ലീഗ് വൈറ്റ് ഗാര്‍ഡിന് സൗജന്യമായി നല്കിയ വാഹനത്തിലാണ് വളണ്ടിയര്‍മാര്‍ ഈത്തപ്പഴം വിതരണം ചെയ്തത് എന്നതും ചാരിതാര്‍ത്ഥ്യമാണ്. നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും ചാരിറ്റിക്കുമാാണ് ഇതിന്റെ ലാഭവിഹിതം നീക്കിവെക്കുന്നത്. കണ്ണമംഗലത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ അത്യാധുനിക രീതിയിലുള്ള ലൈബ്രറിക്ക് കഴിഞ്ഞ തവണത്തെ ഫണ്ട് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ തങ്ങളുടെ സഹപ്രവര്ത്തകന് കിഡ്നി മാറ്റിവെക്കാനുള്ള ഫണ്ടിലേക്കുള്ള വിഹിതവും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കെഎംസിസി ഫണ്ട് ചിലവഴിക്കുന്നത്. മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പുള്ളാട്ട് കുഞ്ഞാലസന് ഹാജി,പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് സികെ നജ്മുദ്ദീന് എന്നിവരില്‍ ഈത്തപ്പഴം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി ശിഹാബ് പുളിക്കല്‍,കണ്ണമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് മുജീബ് പൂക്കുത്ത്,ജനറല്‍ സെക്രട്ടറി ഇകെ മുഹമ്മദ്കുട്ടി,പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് നൗഷാദ് ചേറൂര്,പുള്ളാട്ട് രായീന്‍കുട്ടി ഹാജി,പഞ്ചായത്ത് കെഎംസിസി ട്രഷറര്‍ നുഫൈല്‍ പി.പി,സെക്രട്ടറി അസറു ചുക്കന്‍ ചടങ്ങില്‍ പങ്കെടുത്തു.