
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫില്‍ ആദ്യമായി കലാഭവന്‍ മണി സ്മാരക നാടന്‍പാട്ട് മത്സരത്തിന് വേദിയൊരുക്കുന്നു. നാടന്‍ പാട്ടിനെ ജനകീയവത്ക്കരിച്ച കലാഭവന്‍ മണിയുടെ നിത്യസ്മാരകമായി വരും വര്‍ഷങ്ങളിലും മത്സരം തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്നും നാളെയും വൈകിട്ട് 7 മുതല്‍ കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തി ല്‍ അരങ്ങേറുന്ന മത്സരത്തി ല്‍ യുഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള പതിനഞ്ചിലേറെ നാടന്‍പാട്ട് സംഘങ്ങള്‍ മാറ്റുരയ്ക്കും.
ആദ്യറൗണ്ട് മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് സംഘങ്ങളായിരിക്കും ഞായറാഴ്ച നടക്കുന്ന സമാപന മത്സരത്തില്‍ മാറ്റുരയ്ക്കുക. മത്സരങ്ങള്‍ക്ക് അകമ്പടിയായി നാടന്‍ കലാരൂപങ്ങളുടെ വൈവിധ്യമാര്‍ന്ന അവതരണവും ഉണ്ടായിരിക്കും.
നാടന്‍ പാട്ട് രംഗത്തെ ഏറെ പ്രശസ്തരായ പ്രമുഖര്‍ വിധികര്‍ത്താക്കളായി പങ്കെടുക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ട്രോഫിയും സമ്മാനിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.