
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ദുബൈ: തൃശൂര്‍ ജില്ലയിലെ കേച്ചേരിയുടെയും പതിനെട്ട് ദേശങ്ങളുടെയും കൂട്ടായ്മയായ കേച്ചേരിയന്‍സ് ബേക്റ്റു ഹാര്‍മണി യുഎഇ സ്പോര്‍ട്സ് ആന്റ് ഇവന്റ് ടീം സംഘടിപ്പിച്ച ടെല്‍കോണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഏഴാമത് കാല്‍പ്പന്ത് മേളയില്‍ വാസ എഫ്സി സീനിയര്‍ ജേതാക്കളായി. ദുബൈയിലെ ശൈഖ് റാഷിദ് അല്‍ മക്തൂം പാകിസ്താനി സ്കൂളില്‍ നടന്ന ഫൈനല്‍ മത്സരത്തി ല്‍ ശക്തരായ സ്റ്റാര്‍ ടോപ് ഒവൈസി മണലിയെയാണ് സന്തോഷ് ട്രോഫി കേരള താരമായിരുന്ന സീസണ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. വാസ ജൂനിയേഴ്സ് മൂന്നാം സ്ഥാനവും ബ്ലാക്ക് ആന്റ് വൈറ്റ് ആയമുക്ക് നാലാം സ്ഥാനവും നേടി. സമാപന ചടങ്ങ് പ്രസിഡന്റ് ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. കേച്ചേരിയന്‍സ് സ്പോര്‍ട്സ് ടീം ക്യാപ്റ്റന്‍ ഷമീല്‍ അധ്യക്ഷനായി. കോര്‍ ടീം അംഗങ്ങളായ ഫരീദ് ,ഷകീര്‍, ഷറഫ്, ഫൈസല്‍, സിഎ സുധീര്‍,സുബൈര്‍, ഷാജന്,റസാഖ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പ്രവീണ്‍,ട്രഷറര്‍ പ്രദീപ് എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്പോര്‍ട്സ് ടീം അംഗങ്ങളായ കബീര്‍, ശിഹാബ്, ഷകീര്‍, ഇഖ്ബാല്‍, ചാള്‍സ്, നജീബ്, അനീഷ്, ഹാരിഷ്, താജു, ഷറഫ്, നൗഷാദ്, ഉസ്മാന് നേതൃത്വം നല്കി.