കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
സിനിമ മേഖലയിൽ വനിതകളുടെ ദുരനുഭവം പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ അഞ്ചു വർഷത്തിനൊടുവിൽ ഇന്ന് പുറത്തു വിടാനൊരുങ്ങി സർക്കാർ. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവയുമായ 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നിദ്ദേശമനുസരിച്ചു ഒഴിവാക്കിയായിരിക്കും ഇത്. മേഖലയിലെ പ്രമുഖരെ സംരക്ഷിക്കാനാണ് ഇങ്ങനെയൊരു പ്രഹസനം എന്ന പരാതിയും ഉയരുന്നുണ്ട്.സിനിമ മേഖലയിൽ വനിതകളുടെ ദുരനുഭവം പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ അഞ്ചു വർഷത്തിനൊടുവിൽ ഇന്ന് പുറത്തു വിടാനൊരുങ്ങി സർക്കാർ. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നവയും അവരെ തിരിച്ചറിയാൻ സഹായിക്കുന്നവയുമായ 82 പേജുകളും വിവിധ പേജുകളിലായി 115 ഖണ്ഡികകളും ചില വരികളും സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നിദ്ദേശമനുസരിച്ചു ഒഴിവാക്കിയായിരിക്കും ഇത്. മേഖലയിലെ പ്രമുഖരെ സംരക്ഷിക്കാനാണ് ഇങ്ങനെയൊരു പ്രഹസനം എന്ന പരാതിയും ഉയരുന്നുണ്ട്.
ഇതേ സമയം, ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ചു. റിപ്പോർട്ട് പുറത്തു വിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമായേക്കുമെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് പോലും അപകടമുണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തു വിടാനുള്ള തീരുമാനമെന്നു ഹർജിയിൽ പറയുന്നുണ്ട്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.