
ട്രാഫിക് ബോധവത്കരണം: വിദ്യാര്ഥികള്ക്കായിദുബൈ ആര്‍ടിഎയുടെ ഷോട്ട് ഫിലിം മത്സരം
ഗസ്സ: ഇസ്രാഈല്‍ ആക്രമണത്തില്‍ ഫലസ്തീനിലെ മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ടു. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ മഹ്മൂദ് ഖാസിമാണ് ഇന്നുണ്ടായ ആക്രമണത്തില്‍ മരണപ്പെട്ടത്. ഗസ്സ മുനമ്പിലെ വ്യോമാക്രമണത്തിലാണ് ഖാസിമിന്റെ ജീവന് നഷ്ടപ്പെട്ടത്. ഇതോടെ ഗസ്സയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 151 ആയി. പ്രാദേശിക ഫലസ്തീന് ദിനപത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോ ജേണലിസ്റ്റായ മഹ്മൂദ് ഖാസിമിനെ ഭരണകൂടത്തിന്റെ സൈന്യം വധിച്ചതായി ഗസ്സ മീഡിയ അറിയിച്ചു. അധിനിവേശ ഫലസ്തീന് പ്രദേശത്ത് കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും പരിക്കേല്‍ക്കുകയും തടവിലാക്കപ്പെടുകയും ചെയ്ത മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് യുഎന്‍ വിദഗ്ധര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിലൂടെ ഇസ്രായേല്‍ സൈന്യം അന്താരാഷ്ട്ര നിയമങ്ങളെ നഗ്നമായി അവഗണിക്കുകയാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടിയിരുന്നു.