
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
അബുദാബി: വിജയകരമായ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ബിന്‍ അല്‍ ഹുസൈന് രണ്ടാമന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗങ്ങളുടെയും എമിറേറ്റ്സ് ഭരണാധികാരികളുടെയും അഭിനന്ദനം. ഭരണാധികാരികളായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി(അജ്മാന്),ശൈഖ് ഹമദ് ബമിന് മുഹമ്മദ് അല്‍ ശര്‍ഖി(ഫുജൈറ),ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ല(ഉമ്മുല്‍ ഖൈവൈന്‍),ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി(റാസല്‍ ഖൈമ) എന്നിവരും കിരീടാവകാശികളായ രാജകുമാരന്മാരുമാണ് ജോര്‍ദാന്‍ രാജാവിന് ആരോഗ്യവും ദീര്‍ഘായുസ്സും ആശംസിച്ചുകൊണ്ട് പ്രത്യേകം അഭിനന്ദന സന്ദേശമയച്ചത്.