കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ജിദ്ദ : ചേംബര്‍ ഓഫ് കോമേഴ്സ് ഗോള്‍ഡ് ആന്റ് ക്ലോത്ത് വിഭാഗത്തില്‍ അംഗത്വം നേടിയ ജിദ്ദയിലെ യുവ സംരംഭകനും വേങ്ങര ചിനക്കല്‍ സ്വദേശിയുമായ കെവി മുബാറകിനെ ജിദ്ദ വേങ്ങര മണ്ഡലം കെഎംസിസി ആദരിച്ചു. പ്രസിഡന്റ് ഇവി നാസര്‍ അധ്യക്ഷനായി. മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പികെ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. പുള്ളാട്ട് കുഞ്ഞാലസന് ഹാജി ഉപഹാരം നല്കി.
കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സികെ റസാഖ് മാസ്റ്റര്‍,വൈസ് പ്രസിഡന്റ് എകെ ബാവ,മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി അലി പാങ്ങാട്ട്,അഹമ്മദ് കരുവാടന്‍,സലാഹുദ്ദീന് വാളക്കുട,നൗഷാദ് ചേറൂര്,സിടി ആബിദ്,നാസര്‍ കാരാടന്‍,പികെ നാസര്‍,റാഫി ഒലിയില്‍,കെ.അഷ്റഫ്,എംകെ അബ്ദുല്ല പറപ്പൂര്,ഹമീദ് ചോലക്കുണ്ട്,എംകെ മുസ്തഫ,റാസിക് ഊരകം,നജ്മുദ്ദീന് കണ്ണംമംഗലം,അഷ്റഫ് ചുക്കന്‍,നുഫൈല്‍,ഇബ്രാഹീം മുക്കില്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി നാസര്‍ മമ്പുറം സ്വാഗതവും ട്രഷറര്‍ നൗഷാദലി പറപ്പൂര് നന്ദിയും പറഞ്ഞു.