
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: പ്രാദേശിക ഭക്ഷ്യസുരക്ഷയ്ക്ക് പിന്തുണയായി സ്പ്രിംഗ് വാലി ജബല്‍ അലി ഫ്രീ സോണില്‍ 184 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നു. ആഭ്യന്തര അഗ്രോകോമഡിറ്റി വിതരണക്കാരായ കമ്പി പുതിയ വിതരണ കേന്ദ്രം സ്ഥാപിക്കാനാണ് പദ്ധതി. 106,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന സംവിധാനത്തില്‍ ഉപഭോക്തൃ പാക്കേജിംഗ്, റോസ്റ്റിംഗ്, ഗ്രൈന്‍ഡിംഗ് എന്നിവ ഉള്‍പ്പെടെ ആധുനിക പ്രോസസ്സിംഗ്, സംഭരണ സംവിധാനങ്ങള്‍ സജ്ജീകരിക്കുമെന്ന് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി മാത്യു അറിയിച്ചു. രണ്ടാംഘട്ടം പൂര്‍ത്തിയാവുമ്പോള്‍ വര്‍ഷത്തില്‍ 65,000 മെട്രിക് ടണ്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ സംസ്കരിച്ച് 440 ദശലക്ഷം ദിര്‍ഹം വരുമാനം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പല്സ്, സുഗന്ധവ്യഞ്ജനങ്ങള്‍, കായ്ഫലങ്ങള്‍ മുതലായവ ഇതിലുള്‍പ്പെടുന്നു. ഭക്ഷ്യസുരക്ഷ ഒരു രാജ്യത്തിന് അനിവാര്യമായതും ഏറെ പ്രാധാന്യമുള്ളതുമായ വിഷയമാണെന്നും, ഈ മേഖലയില്‍ 80% ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍ അതിനുള്ള സംവിധാനം അനിവാര്യമാണെന്ന് ഡിപി വേള്‍ഡ് ജിസിസിയുടെ പാര്‍ക്കുകള്‍ & സോണുകള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അബ്ദുല്ല അല്‍ ഹാഷിമി പറഞ്ഞു. 2050 ഓടെ 2 ബില്യണ്‍ പുതിയ ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. ദുബൈ ഇതിനകം യുഎഇയുടെ ആഹാര പാനീയ വ്യാപാരത്തിന് 75% സംഭാവന ചെയ്യുന്ന കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജബല്‍ അലി ഫ്രീസോണിലെ ആ ുനിക എഫ് ആന്റ് ബി ടെര്‍മിനല്‍ ലോജിസ്റ്റിക് സൗകര്യങ്ങള്‍ ഈ മേഖലയെ മുന്നോട്ട് നയിക്കും. 2024ല്‍ 220 ബില്യണ്‍ ഡോളര്‍ ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആഗോള കാര്‍ഷിക വസ്തു വിപണി, 2028-ല്‍ 277 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രാദേശിക ബ്രാന്‍ഡായ സ്പ്രിംഗ് വാലി ഈ പുതിയ ഹബ്ബ് വഴി പ്രാദേശിക ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയാണ്. ലോകോത്തര തുറമുഖത്തിനടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ വേഗത്തിലുള്ള കയറ്റിറക്ക്, വ്യാപാര മൂല്യവര്‍ദ്ധനവ്, യുഎഇയെ ഒരു പ്രധാന ഭക്ഷ്യവിതരണ കേന്ദ്രമാക്കി ഉയര്‍ത്തല്‍ എന്നിവയിലേക്ക് നയിക്കുമെന്ന് ഷാജി മാത്യു പറഞ്ഞു.