
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
അല്ഐന്: ദേശീയ പ്രധാന്യമുള്ള വിഷയങ്ങളും പൗരന്മാരുടെ ക്ഷേമവും സംബന്ധിച്ച കാര്യങ്ങളും ചര്ച്ച ചെയ്യുന്നതിനു വേണ്ടി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമും കൂടിക്കാഴ്ച നടത്തി. അല്ഐനിലെ ഖസര് അല് റൗളയില് നടന്ന കൂടിക്കാഴ്ചയില് യുഎഇയുടെ വികസന അജണ്ടകള് മുന്നോട്ടു കൊണ്ടുപോകുന്നതിനും അടുത്ത ഘട്ടത്തില് നടപ്പിലാക്കേണ്ട കാര്യങ്ങളും ചര്ച്ച ചെയ്തു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മന്സൂര് ബിന് സായിദ് അല് നഹ്യാന്,ശൈഖ് ഹസ്സ ബിന് സായിദ് അല് നഹ്യാന്,ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്,ശൈഖ് അഹമ്മദ് ബിന് സഈദ് അല് മക്തൂം,ശൈഖ് മുഹമ്മദ് ബിന് ഹമദ് ബിന് തഹ്നൂന് അല് നഹ്യാന് തുടങ്ങിയവരും മറ്റു ശൈഖുമാരും മന്ത്രിമാരും മുതിര്ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.