
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഗസ്സ: നിരപരാധികള്‍ക്ക് നേരെയുള്ള ഇസ്രാഈല്‍ ക്രൂരത തുടരുന്നു. ലോകം നോക്കിനില്ക്കുന്നു. സ്ത്രീകളും കുട്ടികളും താമസിക്കുന്ന കൂടാര ടെന്റുകള്‍ക്ക് മീതെ വെള്ളിയാഴ്ച നടത്തിയ ഷെല്ലാക്രമണത്തില്‍ 25 പേര് കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗസ്സയുടെ തെക്കന്‍ നഗരമായ റഫയിലാണ് ഇന്നലെ ഇസ്രാഈലിന്റെ പുതിയ ക്രൂരത. ലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്ത ഗാസ മുനമ്പിലെ സുരക്ഷിതമെന്ന് കരുതിയ സ്ഥലത്ത് നടത്തിയ ഏറ്റവും പുതിയ മാരകമായ ആക്രമണമാണിത്. തെക്കന്‍ ഗസ്സയിലെ ക്യാമ്പില്‍ ഇസ്രായേല്‍ ബോംബാക്രമണം മാരകമായ തീപിടിത്തത്തിന് കാരണമായി. ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ ഉള്‍പ്പെടെ വ്യാപകമായ അന്താരാഷ്ട്ര എതിര്‍പ്പിനും രോഷത്തിനും കാരണമായിട്ടും മനുഷ്യക്കുരുതി തുടരുകയാണ്.