കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ജറുസലേം : ഹിസ്ബുള്ള ആസൂത്രണം ചെയ്തത് ഒക്ടോബർ 7 മാതൃകയാക്കിയുള്ള ആക്രമണമെന്ന് ഇസ്രയേല്. 2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തില് ഇസ്രയേയിലെ 1200 ലേറെ ജനങ്ങള് കൊല്ലപ്പെട്ടിരുന്നു.
സമാനമായി അതിർത്തിപ്രദേശത്തെ ഗ്രാമങ്ങളില് അതിക്രമിച്ച് കയറി വീടുകള് ആക്രമിച്ച് സാധാരണ ജനങ്ങളെ കൊലപ്പെടുത്താൻ ഹിസ്ബുള്ള തീരുമാനിച്ചിരുന്നുവെന്നും എന്നാല് ആ പദ്ധതിയാണ് തങ്ങള് തകർത്തതെന്നും ഇസ്രയേല് പ്രതിരോധസേനയുടെ വക്താവ് ഡാനിയേല് ഹ്രഗ്രി പറഞ്ഞു.
തെക്കൻ ലെബനനില് അതിർത്തിയോട് ചേർന്നുള്ള ഹിസ്ബുള്ളയുടെ സംവിധാനങ്ങള് തകർക്കുക എന്ന് ലക്ഷ്യമിട്ട് ഓപ്പറേഷൻ ‘നോർത്തേണ് ആരോസ്’ എന്ന പേരിലുള്ള സൈനിക നടപടിയുമായി ഇസ്രയേല് മുന്നോട്ട് പോവുകയാണ്. ഗാസയില് നടക്കുന്നതിന് സമാന്തരമായി ഈ നീക്കവും തുടരുമെന്നാണ് ഇസ്രയേല് വ്യക്തമാക്കുന്നത്. അതിനിടെ ലെബനൻ തലസ്ഥാനമായ ബയ്റുത്ത് അടക്കമുള്ള പ്രദേശങ്ങളില് വ്യോമാക്രമണവും ഇസ്രയേല് തുടരുകയാണ്.
ബയ്റുത്തില് മണിക്കൂറുകള്ക്കിടെ ആറുതവണ വ്യോമാക്രമണമുണ്ടായെന്നും ഇതേത്തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചെന്നും ഹിസ്ബുള്ള അറിയിച്ചു. തെക്കൻ ലെബനനിലുള്ള പലസ്തീൻ ക്യാമ്ബടക്കം അക്രമിക്കപ്പെട്ടുവെന്നാണ് അവർ പറയുന്നത്. ഇസ്രയേല് ലെബനനില് കരയുദ്ധത്തിനു തുനിഞ്ഞാല് തിരിച്ചടിക്കാൻ പൂർണസജ്ജരാണെന്ന് ഹിസ്ബുള്ള ഉപമേധാവി നയീം ഖാസിം നേരത്തെ പറഞ്ഞിരുന്നു. നസ്രള്ള വധത്തിനുശേഷം ഒരു ഹിസ്ബുള്ള നേതാവ് നടത്തുന്ന ആദ്യ പൊതുപ്രസ്താവനയായിരുന്നു ഇത്. ഏത് സാധ്യതയെയും നേരിടുമെന്നും യുദ്ധലക്ഷ്യങ്ങള് നേടാൻ ഇസ്രയേലിനാകില്ലെന്നും നയീം പറഞ്ഞു.
അതിനിടെ, നസ്രള്ള വധത്തോടെ എല്ലാം കഴിഞ്ഞിട്ടില്ലെന്ന് ഇസ്രയേല് പ്രതിരോധമന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പു നല്കി. അതേസമയം, വെടിനിർത്തല്ക്കരാറിലെത്താൻ ഇസ്രയേലിനോടും ഹിസ്ബുള്ളയോടും ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു.