മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില് പരിഷ്കാരങ്ങളുമായി യുഎഇ
അബുദാബി : ഗസ്സയിലെ കമാല് അദ്വാന് ആശുപത്രി അഗ്നിക്കിരയാക്കുകയും രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും ചെയ്ത ഇസ്രാഈലിന്റെ ക്രൂരമായ നടപടിയില് യുഎഇ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്നും ഹീനമായ പ്രവൃത്തിയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില് പറഞ്ഞു. ഗസ്സയില് മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നതില് മന്ത്രാലയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഇത് സിവിലിയന്മാരുടെ കൂടുതല് നഷ്ടത്തിന് വഴിയൊരുക്കും. സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തണമെന്നും യുഎഇ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഗസ്സയില് അവസാനമായി ശേഷിക്കുന്ന ആശുപത്രിയാണ് കമാല് അദ്വാന്. ഇന്നലെ ഇസ്രാഈല് സേന ഇരച്ചുകയറി രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും ആശുപത്രിക്ക് തീയിടുകയും ചെയ്തു. തീ ആശുപത്രി മുഴുവന് പടര്ന്നതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിന് നേരെ ഇസ്രായേല് നടത്തിയ വ്യോമാക്രമണത്തില് അഞ്ച് മെഡിക്കല് സ്റ്റാഫുകള് ഉള്പ്പെടെ 50 പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്.