
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
റിയാദ്: സിറിയയിലെ നിരവധി സ്ഥലങ്ങളില്‍ ഇസ്രാഈല്‍ അധിനിവേശ സേന നടത്തിയ വ്യോമാക്രമണങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി ശക്തമായി അപലപിച്ചു. ഇസ്രാഈലിന്റെ ക്രൂരമായ നരനായാട്ടില്‍ നിരവധി പേര് മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക,അന്തര്‍ദേശീയ സുരക്ഷയെ ദുര്‍ബലപ്പെടുത്താനും അസ്ഥിരപ്പെടുത്താനുമുള്ള ഇസ്രാഈല്‍ അധിനിവേശ സേനയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം ആക്രമണങ്ങളെവന്ന് അല്‍ബുദൈവി വ്യക്തമാക്കി. സിറിയയുടെ പരമാധികാരം,സ്വാതന്ത്ര്യം,പ്രദേശിക സമഗ്രത എന്നിവയെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇസ്രാഈലിന്റെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം അവര്‍ക്ക് പ്രചോദനമാകുന്നുവെന്നും അല്‍ബുദൈവി കൂട്ടിച്ചേര്‍ത്തു.