
വാഹനമോടിക്കുമ്പോള് ശ്രദ്ധ വേണം: കണക്കുകള് ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്ക്ക്
ഷാര്ജ: 26ാമത് ഇസ്്ലാമിക് ആര്ട്സ് ഫെസ്റ്റിവല് നവംബറില് ഷാര്ജയില് നടക്കും. യുഎഇ സുപ്രീം കൗണ്സില് അംഗവും ഷാര്ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമിയുടെ നേതൃത്വത്തിലാണ് കലോത്സവം നടക്കുക. ഫെസ്റ്റിവലിന്റെ മുദ്രാവാക്യമായ ‘സിറാജി’ന്(വിളക്ക്) സുപ്രീം കമ്മിറ്റി അംഗീകാരം നല്കി. കലകളുടെ ഒരു സൃഷ്ടിപരമായ വശമായും നാഗരികതയുടെ ആഗോള ഭാഷയായും ഉള്ള പ്രാധാന്യത്തെക്കുറിച്ചുള്ള ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് മുദ്രാവാക്യത്തില് പ്രതിഫലിക്കുന്നത്.