
2025ലെ ഫോബ്സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി
ദുബൈ: ദുബൈയിലെ വിവിധ ഭാഗങ്ങളിലെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് റമസാനിന്റെ തുടക്കം മുതല്‍ നിത്യേന ഇഫ്താര്‍ സൗകര്യമൊരുക്കി യുഎഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍. അല്‍ഖൂസ് അല്‍മനാര്‍ ഗ്രൗണ്ട്,ഖിസൈസ് ഇസ്ലാഹി സെന്റര്‍ അങ്കണം,അല്‍ബറാഹ അല്‍മനാര്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ദുബൈ ദാര്‍ അല്‍ബിര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ ദിനേന നോമ്പുതുറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ ദേശക്കാരായ നൂറുകണക്കിന് പേരാണ് എന്നും ഇവിടങ്ങളില്‍ എത്തിച്ചേരുന്നത്.
ഇതോടൊപ്പം നിരവധി പഠന സംരംഭങ്ങളും പ്രഭാഷണ പരിപാടികളും വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്നു. അല്‍ഖൂസ് അല്‍മനാര്‍ സെന്ററില്‍ മൗലവി അബ്ദുസ്സലാം(മലയാളം),അബ്ദുല്‍ ഹമീദ് സഫറുല്‍ ഹസന് (ഉറുദു),മുഹമ്മദ് ഫവാസ് (ഇംഗ്ലീഷ്),ഖിസൈസ് ഇസ്ലാഹി സെന്ററില്‍ മൗലവി ഹുസൈന് കക്കാട്,അല്‍ബറാഹ സെന്ററില്‍ മന്‍സൂര്‍ മദീനി തുടങ്ങിയവര്‍ പ്രഭാഷകരാണ്. കര്‍മനിരതരായ നൂറുകണക്കിന് വളണ്ടിയര്‍മാരാണ് വിവിധ കേന്ദ്രങ്ങളിലെ ഇഫ്താര്‍ വേദികളില്‍ സന്ദര്‍ശകര്‍ക്ക് ഹൃദ്യമായ ആതിഥ്യമരുളുന്നത്. തങ്ങളുടെ ജോലി കഴിഞ്ഞുള്ള വിശ്രമസമയം പോലും ഉപേക്ഷിച്ചുകൊണ്ട് സേവനമാര്‍ഗത്തില്‍, വളരെ നേരത്തെ എത്തിച്ചേര്ന്നുകൊണ്ടാണ് നോമ്പുകാര്‍ക്കുള്ള സര്‍വസൗകര്യങ്ങളും വിവിധ കേന്ദ്രങ്ങളിലായി വളണ്ടിയര്‍മാര്‍ ഒരുക്കുന്നത്. ഇസ്ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റിയും വിവിധ ശാഖാ കമ്മിറ്റികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.