യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും
ജിസാന്‍ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അസ്സുഹ്ബ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ജിസാന്‍ മഹ്ബൂജ് ബക്ഷാ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഡോ.അബു അമാന്‍ ഖമീസ് മുഷൈത്ത് ഉദ്ഘാടനം ചെയ്തു.’കലണ്ടറുകള്‍ മാറുമ്പോള്‍’ എന്ന വിഷയത്തില്‍ വാഗ്മിയും പണ്ഡിതനുമായ ത്വല്‍ഹത്ത് സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ അധ്യക്ഷനായി. സുഫിയാന് ഫൈസല്‍, ഖാലിദ് സ്വലാഹി പ്രസംഗിച്ചു. ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സിറാജ് ഖമീസ് മുഷൈത്ത് വിതരണം ചെയ്തു. ഫൈസല്‍ പുതിയെടത്ത്,മുജീബ് വാടിക്കല്‍,ജമാല്‍ പത്തപ്പിരിയം, ആയത്തുല്ല ജിസാന്‍, സുല്‍ഫിക്കര്‍ അലി,നൗഷാദ് വടപുറം,ഷക്കീബ് മമ്പാട്,മുനാജ് മുക്കം നേതൃത്വം നല്കി. സെക്രട്ടറി ഷംസീര്‍ സ്വലാഹി സ്വാഗതവും ട്രഷറര്‍ ശിഹാബ് അയനിക്കോട് നന്ദിയും പറഞ്ഞു.