ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബുദാബിയുടെ ഇശല്‍ ഓണം 17ന് ഞായറാഴ്ച്ച ഉച്ചക്ക് 3 മണി മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. മാവേലി എഴുന്നള്ളത്ത്,പുലിക്കളി,താലപ്പൊലി,തിരുവാതിര എന്നീ പരിപാടികള്‍ അരങ്ങേരും. സിനിമാതാരം സെന്തില്‍ കൃഷ്ണകുമാര്‍ മുഖ്യാതിഥിയാകും. ഇശല്‍ ബാന്‍ഡ് അബുദാബി കലാകാരന്മാര് അണിനിരക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ വൈറലായ ഹിഷാം അങ്ങാടിപ്പുറവും മീരയും പങ്കെടുക്കും. മിസ്സി മാത്യൂസ് നയിക്കുന്ന ഫാഷന്‍ ഷോയും അരങ്ങേരും. പ്രവേശനം സൗജന്യമായിരിക്കും. കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്ന ഈ കൂട്ടായ്മ ഈ വര്‍ഷം നിര്‍ധനരായവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായം നല്‍കും. അബുദാബി കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറന്റ് ഓഫീസര്‍ ആയിഷ അലി അല്ഷഹീ പൊതു പരിപാടിയില്‍ മുഖാതിഥി ആയിരിക്കും. സാമൂഹ്യ, സാംസ്കാരിക,വാണിജ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ബിസിനസ് രംഗത്തെ മികവിനെ പരിഗണിച്ച് റഹ്്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് ഉടമ കോഴിക്കോട് കുറ്റിയാടി തൊട്ടില്‍പ്പാലം സ്വദേശി കുനിയില്‍ ഇസ്മായില്‍ അഹമ്മദിനെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിക്കും. ഇശല്‍ ബാന്‍ഡ് അബുദാബി മുഖ്യരക്ഷാധിക്കാരി ഹാരിസ് തായമ്പത്ത്,ഇവന്റ് കോര്‍ഡിനേറ്റര്‍ ഇക്ബാല്‍ ലത്തീഫ്,ട്രഷറര്‍ സാദിഖ് കല്ലട,ചെയര്മാന് റഫീക്ക് ഹൈദ്രോസ്,എക്സിക്യൂട്ടീവ് അംഗങ്ങളായ സമീര്‍ മീന്നേടത്ത്,സിയാദ് അബ്ദുല്‍ അസിസ്,നിഷാന്‍ അബ്ദുല്‍ അസിസ്,എബി യഹിയ,റഹ്്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജര്‍ അബ്ദുല്‍ സലിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.