
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെവളര്ത്തിയെടുത്തത് ചന്ദ്രിക:ഷാജഹാന് മാടമ്പാട്ട്
ഭയകക്ഷി ബന്ധങ്ങള് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സഹകരണം വര്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചുമായിരുന്നു പ്രധാന ചര്ച്ച.
അല്ഐന്: യുഎഇയും ഇറാനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന് ധാരണ. ഹ്രസ്വ സന്ദര്ശനാര്ത്ഥം യുഎഇയിലെത്തിയ ഇറാന് വൈസ് പ്രസിഡന്റും പരിസ്ഥിതി വകുപ്പ് മേധാവിയുമായ ഡോ.ഷിന അന്സാരി യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്ഷ്യല് കോടതി ചെയര്മാനുമായ ശൈഖ് മന്സൂര് ബിന് സായിദ് അല് നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഉഭയകക്ഷി ബന്ധങ്ങള് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സഹകരണം വര്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചുമായിരുന്നു പ്രധാന ചര്ച്ച. കൂടാതെ സാമ്പത്തിക, വ്യാപാര, വികസന മേഖലകളില്, ഇരു രാജ്യങ്ങളുടെയും പരസ്പര താല്പ്പര്യങ്ങളും സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ ആഗ്രഹങ്ങള് നിറവേറ്റുന്നതിനെക്കുറിച്ചും ശൈഖ് മന്സൂര് ബിന് സായിദും ഡോ.അന്സാരിയും സംസാരിച്ചു. അല് ഐനിലെ ഖസര് അല് റൗദയില് നടന്ന കൂടിക്കാഴ്ചയില് യുഎഇയിലെയും ഇറാനിലെയും പ്രധാന പരിസ്ഥിതി,സുസ്ഥിരതാ സ്ഥാപനങ്ങള് തമ്മിലുള്ള സഹകരണം വികസിപ്പിക്കാനുള്ള അവസരങ്ങളും അവര് പരിശോധിച്ചു. ഇരു രാജ്യങ്ങളുടെയും ലക്ഷ്യങ്ങളെ പിന്തുണക്കുന്ന പദ്ധതികളാണ് ചര്ച്ചയായത്.