കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
യുദ്ധസന്നാഹമൊരുക്കി ഇറാന്. ഇതുവരെയില്ലാത്ത രീതിയില്‍ സൈനിക മുന്നൊരുക്കം ഇറാന് നടത്തുന്നതായി ഇസ്രാഈല്‍ യുദ്ധമന്ത്രി പ്രസ്താവിച്ചതോടെ അമേരിക്കയും മുന്നൊരുക്കങ്ങള്‍ തുടങ്ങി. താമസിയാതെ തന്നെ ഇറാന് ആക്രമണം നടത്തിയേക്കുമെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഹിസ്ബുല്ല ഇസ്രാഈലിലേക്ക് കടക്കാനൊരുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. കരമാര്‍ഗം ഇസ്രാഈലിലേക്ക് പ്രവേശിച്ച് നേരിട്ടുള്ള യുദ്ധത്തിനാണ് ഹിസ്ബുല്ല ശ്രമിക്കുന്നത്. ഇസ്മാഈല്‍ ഹനിയ്യയെ കൊന്നത് മൊസാദ് ഏജന്റുമാരായ ഇറാന് സൈനികരാണെന്ന് വ്യക്തമായതിന്റെ സാഹചര്യത്തിലാണ് മധ്യപൂര്‍വദേശം വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുന്നത്. ഇറാന് സൈനിക സന്നാഹമൊരുക്കുന്ന കാര്യം അമേരിക്കയും സ്ഥിരീകരിച്ചു. അസര്ബൈജാന്, ജോര്‍ജിയ മേഖലകളിലുള്ള സൈനികരെ ഇസ്രായേല്‍ തിരിച്ചുവിളിച്ചു. ഏത് സമയവും ഇറാന് ആക്രമണം ഉണ്ടാകുമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ക്കും മര്‍മപ്രധാന കേന്ദ്രങ്ങള്‍ക്കുമുള്ള സുരക്ഷ വര്‍ധിപ്പിച്ചു. ഇസ്മാഈല്‍ ഹനിയ്യയുടെ വധത്തില്‍, അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് ഇസ്രായേലിനെ കഠിനമായി ശിക്ഷിക്കുമെന്ന ഉറച്ച നിലപാടിലാണ് ഇറാന്. ഹിസ്ബുല്ല നേതാവ് ഫുആദ് ശുക്റിന്റെ കൊലപാതകമാണ് ഹിസ്ബുല്ലയെ പ്രകോപിപ്പിച്ചത്. ജൂലൈ മാസത്തില്‍ മണിക്കൂറുകളുടെ ഇടവേളയിലാണ് ഹനിയ്യയും ശുക്റും കൊല്ലപ്പെടുന്നത്.
ഇറാന് പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതും റഷ്യയില്‍നിന്ന് ആയുധങ്ങള്‍ എത്തിക്കുന്നതും ആക്രമണ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മേഖലയിലേക്ക് അമേരിക്ക പടക്കപ്പലുകള്‍ അയച്ചിട്ടുണ്ട്. യുഎസ്എസ് അബ്രഹാം ലിങ്കന്, എഫ്35സി പോര് വിമാനങ്ങള്‍ തുടങ്ങിയവ മേഖലയിലേക്കു തിരിച്ചിട്ടുണ്ട്. ഇതിനു പുറമേ മെഡിറ്ററേനിയനില്‍ ഉള്ള ആണവോര്‍ജ സബ്മറൈന് യുഎസ്എസ് ജോര്‍ജിയയും മേഖലയിലേക്കെത്തും. ഇസ്രായേലിന് എല്ലാ വിധ സഹായവും നല്‍കുമെന്നും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധഭീതി നിറഞ്ഞ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ ഇറാന്, ഇറാഖ്, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. സ്വിസ് എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തുന്നതായി തിങ്കളാഴ്ച അറിയിച്ചു. ജര്‍മനിയിലെ ലുഫ്താന്‍സ തെല്‍ അവീവ്, തെഹ്റാന്, ബെയ്റൂത്, അമ്മാന്, ഇര്‍ബില്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വിസ് നിര്‍ത്തിയത് ആഗസ്ത് 21 വരെ നീട്ടി. സൗദി അറേബ്യ, തുര്‍ക്കി, ജോര്‍ദാന്‍, നിരവധി പാശ്ചാത്യ രാജ്യങ്ങളും ലബനന് വിടാന്‍ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.