ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർപേഴ്സണായി യുഎഇ വനിത
അബുദാബി : അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 17ന് അബുദാബി അല്‍ജസീറ ക്ല ബ്ബില്‍ നടക്കും. യുഎഇ കരാട്ടെ ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 600ല്‍ പരം പേര് പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യ, ഇറാന്, ഒമാന്‍, ഉസ്ബെക്കിസ്ഥാന്, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും യുഎഇയിലെ വിവിധ എമിറേറ്റുകളിലെ കരാട്ടെ ക്ലബ്ബുകളില്നിന്നുമുള്ളവരാണ് മത്സരത്തില്‍ പങ്കാളികളാ കുന്നത്. വിപുലമായ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കുന്നത്. അബുദാബിയിലെ പ്രമുഖ വിന്നര്‍ കരാട്ടെ ക്ലബ്ബാണ് അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നത്. അഞ്ചുമുതല്‍ 56വയസ്സുവരെ പ്രായമുള്ളവര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു. ഈ മാസം 10 വരെ റജിസ്ട്രേഷന് സ്വീകരിക്കും. കത്ത, കുമിത്തേ എന്നീ ഇനങ്ങളില്‍ പ്രായവും ഭാരവും അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലായാ ണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ഇത്തവണ ഓപണ്‍ കുമിത്തേ വിഭാഗത്തില്‍ ക്യാഷ് പ്രൈസ് മത്സരവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ കരാട്ടെ ഫെഡറേഷന്റെ അംഗീകാ രമുള്ള ഔദ്യോഗിക റഫറിമാരാണ് മത്സരം നിയന്ത്രിക്കുക. മുന്‍വര്‍ഷങ്ങളില്‍ നടത്തിയ മത്സരങ്ങള്‍ ക രാട്ടെ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറിയ കുട്ടികളുടെ മികച്ച പ്രകടനങ്ങളാണ് ഏറ്റവും ശ്രദ്ധേയമാ യി മാറിയത്.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 0502442313 നമ്പറിലോ ംശിിലൃരൗുമയൗറവമയശ@ഴാമശഹ.രീാ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം. കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. മത്സരം ത ത്സമയം യുട്യൂബിലും മറ്റു സമൂഹമാധ്യമ പേജുകളിലും സംപ്രേഷണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വിന്നര്‍ കരാട്ടെ ക്ലബ് എംഡിയും സംഘാടക സമിതി ചെയര്‍മാനുമായ ഷിഹാന്‍ എം.എ.ഹക്കീം, കണ്‍വീന ര്‍ ഷിഹാന്‍ അരുണ്‍ കൃഷ്ണന്, റജിസ്ട്രേഷന് കോ-ഓര്‍ഡിനേറ്റര്‍ സെന്‍സായ് നെമീര്‍, സംഘാടക സ മിതി ഭാരവാഹികളായ ഷിഹാന്‍ ഷൌക്കത്ത് വള്ളിയത്ത്, സെന്‍സായ് ഗോപകുമാര്‍, സെന്‍സായ് അരുണ്‍, സെന്‍സായ് യധുകൃഷ്ണന്‍ എന്നിവര്‍പങ്കെടുത്തു.