കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദോഹ : ഖത്തറില്‍ നടന്ന യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ഇന്റര്‍നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 3 ഗോള്‍ഡ് മെഡലുകളും ഒരു സില്‍വര്‍ മെഡലും ഒരു ബ്രോണ്‍സ് മെഡലും കരസ്ഥമാക്കി യുഎംഎഐ ഒമാന്‍ കരാട്ടെ,കുങ്ങ് ഫു ടീം ചരിത്ര നേട്ടം സ്വന്തമാക്കി. മുന്നൂറില്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ കുമിത്തെ വിഭാഗത്തില്‍ തുര്‍ക്കി മന്‍സൂര്‍ അല്‍ ഹിനായി,റയാന് വര്‍ഗീസ് എന്നിവര്‍ ഗോള്‍ഡ് മെഡലും,അഹ്്മദ് സിനാന് സില്‍വര്‍ മെഡലും സ്വന്തമാക്കി. കത്ത വിഭാഗത്തില്‍ റയാന് വര്‍ഗീസ് ഗോള്‍ഡ് മെഡലും തുര്‍ക്കി മന്‍സൂര്‍ അല്ഹിനായി ബ്രോണ്‍സ് മെഡലും നേടി. റാഷിക് എടക്കണ്ടി,ഫര്വേഷ് എന്നിവര്‍ ഒമാന്‍ ടീമിന് നേതൃത്വം നല്കി. ചാമ്പ്യന്‍ഷിപ്പിന് യുഎംഎഐ ഗ്രാന്‍ഡ് മാസ്റ്റര്‍ സിഫു ഡോ.ആരിഫ് സിപി പാലാഴി,ടെക്നിക്കല്‍ ഡയരക്ടര്‍ ഷിഹാന്‍ നൗഷാദ് കെ മണ്ണോളി നേതൃത്വം നല്കി. ഖത്തര്‍ കരാട്ടെ ഫെഡറേഷന് റഫറീ കമ്മിഷന് ചെയര്മാന് ക്യാപ്റ്റന്‍ സമീര്‍ ഹസനയിന്,ഒമാന്‍ ഉമൈ സ്പോണ്സര് മന്‍സൂര്‍ അല്‍ ഹിനായി,ഖലൂദ് നാസര്‍ സൈഫ് അല്‍ ഷംസി മുഖ്യാതിഥികളായി.