
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. ബ്ലൂ കോളര്‍ ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് നല്കാന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ധാരണയായിരിക്കുന്നു. വലിയ സാമ്പത്തിക നേട്ടമോ, വരുമാനമോ ഇല്ലാത്ത സാധാരണക്കാരായ തൊഴിലാളികള്‍ക്കും കുടുംബത്തിനും ഒരുപോലെ ഗുണം ലഭിക്കുന്ന ഒരു ഇന്‍ഷൂറന്‍സ് സ്കീമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വര്‍ഷം 32 ദിര്‍ഹമാണ് പ്രീമിയം. 35,000 ദിര്‍ഹത്തിന്റെ ഇന്‍ഷൂറന്‍സാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. കമ്പനികളിലെ മുഴുവന്‍ സമയ ജീവനക്കാര്‍ക്കാണ് ഇന്‍ഷൂറന്‍സില്‍ ചേരാന്‍ അര്‍ഹതയുള്ളത്. 12 മാസമാണ് കാലാവധി. 18 മുതല്‍ 69 വയസു വരെയുള്ള ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. സ്വാഭാവിക മരണത്തിന് ഉള്‍പ്പെടെ എല്ലാ മരണത്തിനും ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. മാത്രമല്ല പൂര്‍ണമായ അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കും 35,000 ദിര്‍ഹം ഇന്‍ഷൂറന്‍സ് ലഭിക്കും. ഇനി മരണപ്പെട്ടാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും ഇന്ഷൂറസിലൂടെ സാധിക്കും. ഇതിനായി 12,000 ദിര്‍ഹം വരെയാണ് ലഭിക്കുക. മാത്രമല്ല ജീവനക്കാരായി കുറഞ്ഞത് 10 പേരെങ്കിലുമുണ്ടെങ്കില്‍ ഗ്രൂപ്പ് ഇന്‍ഷൂറന്‍സിലും ചേരാനുള്ള സൗകര്യവുമുണ്ട്.