
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
വൈദ്യുതീകരണം പൂർത്തിയായ പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ട നിലമ്പൂർ- ഷൊർണൂർ റൂട്ടിൽ ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങി. ഡീസൽ എൻജിനുകൾ ആയിരുന്നു ഇതുവരെ ഈ റൂട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ 10.10ന് എത്തിയ കോട്ടയം നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസാണ് വൈദ്യുതീകരിച്ച നിലമ്പൂർ ഷോർണൂർ റൂട്ടിലൂടെ ആദ്യം യാത്ര ആരംഭിച്ചത്. ഷൊർണൂർ നിലമ്പൂർ മൈസൂര്‍ റെയിൽവേ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിലമ്പൂർ സ്റ്റേഷനിൽ എത്തിയ കോട്ടയം എക്സ്പ്രസിന് ട്രെയിനിന് സ്വീകരണം നൽകിയിരുന്നു.
പാലക്കാട് ഡിവിഷനിൽ വൈദ്യുതീകരിക്കുന്ന അവസാനത്തെ പാത കൂടിയാണ് നിലമ്പൂർ ഷൊർണൂർ റൂട്ട്. മേലാറ്റൂരിലാണ് ട്രാൻസ്ഫോർമറുകളും അനുബന്ധ ഉപകരണങ്ങളും സ്വിച്ചിങ് സ്റ്റേഷനുകളും ഉള്ളത്. മറ്റു വൈദ്യുതി സ്വിച്ചിങ് സ്റ്റേഷനുകൾ വാണിയമ്പലം, അങ്ങാടിപ്പുറം, വാടാനാംകുറിശ്ശി എന്നിവിടങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഡീസൽ എൻജിനുപയോഗിച്ച് ഒരു മണിക്കൂർ 35 മിനിറ്റ് ആണ് നിലമ്പൂരിൽ നിന്നും ഷോർണൂരിലേക്കുള്ള ട്രെയിൻ യാത്ര സമയമെങ്കിൽ ഇലക്ട്രിക് ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ സമയം 1.10 മണിക്കൂറായി ചുരുങ്ങുമെന്ന് റെയിൽവേ കണക്കുകൂട്ടുന്നു. 30 ശതമാനത്തോളം ചെലവ് ഇതുവഴി കുറയും.
2025 ജനുവരി 1മുതൽ നിലമ്പൂർ – ഷൊർണൂർ റൂട്ടിൽ പുതുക്കിയ ട്രെയിൻ സമയം
ഷൊർണൂർ നിന്നും നിലമ്പൂരിലേക്ക്
16349- 3:50am ( രാജ്യറാണി)
56607- 7:05am ( പാലക്കാട് )
56323 – 9:00am
16326 -10:05am ( കോട്ടയം )
56609-2:20pm
56611- 6:00pm
56613- 8:15pm ( കോയമ്പത്തൂർ )
നിലമ്പൂർ നിന്നും ഷൊർണൂർ ഭാഗത്തേക്ക്
56612- 5:30am
56322-07:05am
56610-9:55am
16325-3:15pm(നിലമ്പൂർ-കോട്ടയം)
56608-4:20pm(നിലമ്പൂർ-പാലക്കാട്)
56614-8:05pm ( തൃശൂർ )
16350-9:30pm(രാജ്യറാണി)
എൽ ആൻഡ് ടി കമ്പനിക്കായിരുന്നു വൈദ്യുതീകരണത്തിന്റെ നിർമാണ ചുമതല. 2023ൽ ആയിരുന്നു നിർമ്മാണത്തിന് തുടക്കം കുറിച്ചത്. 100 കോടിയോളം രൂപ ചെലവഴിച്ച് 66 കിലോമീറ്റർ പാതിയിലാണ് വൈദ്യുതീകരണം പൂർത്തിയാക്കിയത്.