
പരിധി കവിഞ്ഞുള്ള മത്സ്യ ബന്ധനം ; 50,000 ദിര്‍ഹം പിഴ ചുമത്തി
അബുദാബി: അബുദാബി മലയാളി സമാജം ഒരുക്കുന്ന ഇന്‍ഡോ അറബ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ആദ്യ ദിനമായ ഇന്ന് വൈവിധ്യങ്ങളായ കലാ പരിപാടികളാണ് നടക്കുക.മൂന്ന് ദിനങ്ങളിലായി മുസഫ ക്യാപിറ്റല്‍ മാളിനു സമീപമാണ് പരിപാടി അരങ്ങേറുക. വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും നാടന്‍ ഭക്ഷണ സ്റ്റാളുകളും തട്ടുകടകളും, ആര്‍ട്ട് ഗാലറിയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. പിണണി ഗായകരായ സയനോര ഫിലിപ്പ്, വിഷ്ണു രാജ്, ലിബിന് സക്കറിയ തുടങ്ങിയവര്‍ അണിനിരക്കുന്ന മ്യൂസിക് ഷോയാണ് ആദ്യ ദിനത്തിലെ പ്രധാന ആകര്‍ഷണം. രാത്രി 8.30 മുതല്‍ ഉദ്ഘാടന പരിപാടികള്‍ അരങ്ങേറും. നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും സിനിമാ നിര്‍മ്മാതാവുമായ ഫ്രാന്‍സിസ് ആന്റണിക്ക് ഇന്‍ഡോ-അറബ് കലാ സൗഹൃദ പുരസ്കാരം നല്കി ആദരിക്കും. വൈകുന്നേരം 5 മണി മുതല്‍ രാത്രി 12 മണിവരെയാണ് ഫെസ്റ്റ് നടക്കുക. പത്തു ദിര്‍ഹം പ്രവേശന കൂപ്പണിലൂടെ 20 പവന് സ്വര്‍ണ്ണ സമ്മാനവും കൂടാതെ 56 ഓളം വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.