
അബുദാബി പൊന്നാനി മണ്ഡലം ഗള്ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
കുവൈത്ത് : ഇന്ത്യയും കുവൈത്തും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്താന് ഇന്ത്യന് പ്രതിനിധിം സംഘം കുവൈത്തില്. ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള് അവലോകന യോഗം നടത്തി. ഇന്ത്യന് വിദേശകാര്യ മന്ത്രാലയത്തിലെ ഗള്ഫ് കാര്യങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി അസിം മഹാജന്റെ നേതൃത്വത്തിലാണ് ഇന്ത്യന് സംഘമെത്തിയത്. കുവൈത്ത് വിദേശകാര്യ ഉപമന്ത്രി ശൈഖ് ജറാഹ് അല് ജാബര് ഇന്ത്യന് സംഘത്തെ സ്വീകരിച്ചു. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് രാഷ്ട്രീയ കൂടിക്കാഴ്ചയാണിത്. പങ്കാളിത്തം കൂടുതല് ശക്തിപ്പെടുത്താനാണ് കൂടിയാലോചനയിലൂടെ ലക്ഷ്യമിടുന്നത്. ഉഭയകക്ഷി ബന്ധത്തില് ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു. രാഷ്ട്രീയ ബന്ധങ്ങള്, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ആരോഗ്യം, സംസ്കാരം, ജനസമ്പര്ക്കം തുടങ്ങി വിവിധ മേഖലകളില് സഹകരണം വര്ധിപ്പിക്കാന് ഇരുപക്ഷവും തീരുമാനിച്ചു. നേരത്തെ ഇന്ത്യന് പ്രതിനിധി സംഘം വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര് സെക്രട്ടറി സിയാദ് അല് നജീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാരം, ഊര്ജ, സാമ്പത്തിക വിദ്യകളില് ആഴത്തിലുള്ള സഹകരണം എന്നിവയടക്കം ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്ച്ച നടന്നു.