
ഡോ. കെ കസ്തൂരി രംഗന് അന്തരിച്ചു
റിയാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ സഊദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് മടങ്ങി. യാത്രതിരിക്കും മുമ്പ് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി മോദി കൂടിക്കാഴ്ച നടത്തി. സഊദി,ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗ ണ്‍സില്‍ യോഗത്തിലും ഇരു രാഷ്ട്രത്തലവന്മാരും പങ്കെടുത്തു. വിവിധ മേഖലകളില്‍ നിരവധി കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ഇരു രാഷ്ട്രത്തലവന്മാരും അതിശക്തമായി അപലപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉച്ചയോടെ ജിദ്ദയിലെത്തിയത്.
കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമായിരുന്നു സഊദി ഭരണകൂടം പ്രധാനമന്ത്രിക്ക് നല്‍കിയത്. റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ഇന്ത്യന്‍ പ്രവാസികളുടെ സ്വീകരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് ജിദ്ദ അല്‍സലാമ കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. അല്‍ സലാമ കൊട്ടാരത്തിലെത്തിയ പ്രധാനമന്ത്രിയെ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് വരവേറ്റു. കൊട്ടാരത്തിന് പുറത്തേക്കിറങ്ങി വന്നാണ് കിരീടാവകാശി മോദിയെ ആലിംഗനം ചെയ്ത് കൊട്ടരത്തിലേക്ക് ആനയിച്ചത്. വിവിധ മേഖലകളില്‍ നിരവധി കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവച്ചു. സഊദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളില്‍ സഹകരണവും ചര്‍ച്ചയായി. ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളും വിശകലനം ചെയ്തു.
അല്‍ സലാമ കൊട്ടാരത്തില്‍ നടന്ന ഇന്ത്യ സഊദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് കൗണ്‍സിലിന്റെ (എസ്പിസി) രണ്ടാമത്തെ യോഗത്തില്‍ ഇരു രാഷ്ട്രത്തലവന്മാരും സംയുക്തമായി അധ്യക്ഷത വഹിച്ചു..ഹല്‍ഗാമിലെ ഭീകരാക്രമണത്തെ അതിശക്തമായി അപലപിച്ച മുഹമ്മദ് ബിന്‍ സല്മാന് നിരപരാധികളുടെ ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഭീകരവാദത്തെ ശക്തമായി നേരിടുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചു.
സഊദി അറേബ്യയിലെ ഇന്ത്യക്കാര്‍ക്ക് രാജ്യം നല്കുന്ന പിന്തുണയ്ക്കും സഹകരണത്തിനും കിരീടാവകാശിയോട് നന്ദി പറഞ്ഞ മോദി ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രാജ്യം നല്കുന്ന പിന്തുണക്കും നന്ദി അറിയിച്ചു. ഊര്‍ജം,പെട്രോകെമിക്കല്‍സ്,അടിസ്ഥാന സൗകര്യങ്ങള്‍,സാങ്കേതിക വിദ്യ,ഫിന്‍ടെക്,ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍,ടെലികമ്മ്യൂണിക്കേഷന്‍സ്,ഫാര്‍മസ്യൂട്ടിക്കല്‍സ്,മാനുഫാക്ചറിങ്,ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ 100 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാനുള്ള സഊദി അറേബ്യയുടെ താല്പര്യം യോഗം ചര്‍ച്ച ചെയ്തു. ഇന്ത്യയില്‍ രണ്ട് ഓയില്‍ റിഫൈനറികള്‍ സ്ഥാപിക്കുന്നതിനുള്ള സഹകരണത്തിനുള്ള കരാറും നികുതി വിഷയങ്ങളില്‍ നേടിയ പുരോഗതിയും വിലയിരുത്തി.
സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പേയ്മെന്റ് ഗേറ്റ്വേകള് ബന്ധിപ്പിക്കുന്നതിനും പ്രാദേശിക കറന്‍സികളില്‍ വ്യാപാരം നടത്തുന്നതിനുള്ള ഗേറ്റ്വേ തുറക്കാനും ധാരണയായി. ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ (ഐഎംഇഇസി) യിലെ പുരോഗതിയും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കണക്ടിവിറ്റിയും ചര്‍ച്ച ചെയ്തു. കൗണ്‍സിലിന്റെ കീഴിലുള്ള രണ്ടു മന്ത്രിതല കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ യോഗം രണ്ടു പുതിയ മന്ത്രിതല കമ്മിറ്റികള്‍ സ്ഥാപിച്ച് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ് കൗണ്‍സില്‍ വിപുലീകരിച്ചു. സഊദി,ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തിന്റെ മിനുട്ട്സില്‍ ഇരുവരും ഒപ്പുവക്കുകയും ചെയ്തു.
സഊദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന്,മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിശ്അല്‍ രാജകുമാരന്,സ്പോര്‍ട്സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരന്,ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്,നാഷണല്‍ ഗാര്‍ഡ് മന്ത്രി അബദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്,വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന്,സഹമന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ.മുസാഅദ് അല്‍ഈബാന്‍,വാണിജ്യ മന്ത്രി ഡോ.മാജിദ് അല്‍ഖസബി,നിക്ഷേപ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ്,റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് മുഹമ്മദ് അല്‍തുവൈജിരി,കിരീടാവകാശിയുടെ സെക്രട്ടറി ഡോ.ബന്ദര്‍ അല്‍റശീദ്,പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്റുമയാന്,ഇന്ത്യന്‍ വിദേശ മന്ത്രി ഡോ.എസ് ജയശങ്കര്‍,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.സുഹൈല്‍ ഇജാസ് ഖാന്,പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിധി തിവാരി,പ്രധാനമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി ദീപക് മിത്തല്‍,വിദേശ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി അസീം മഹാജന്,വിദേശ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി രണ്‍ധീര്‍ ജയ്സ്വാള്‍ പങ്കെടുത്തു. കൂടിക്കാഴ്ചയ്ക്കു ശേഷം അടിയന്തിരമായി ഇന്ത്യയിലേക്ക് തിരിച്ച പ്രധാനമന്ത്രിയെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്,വാണിജ്യ മന്ത്രി ഡോ.മാജിദ് അല്‍ഖസബി,ജിദ്ദ മേയര്‍ സ്വാലിഹ് ബിന്‍ അലി അല്‍തുര്‍ക്കി,മക്ക പ്രവിശ്യ പൊലീസ് ഡയരക്ടര്‍ മേജര്‍ ജനറല്‍ സ്വാലിഹ് അല്‍ജാബരി തുടങ്ങി പ്രമുഖരുടെ നേതൃത്വത്തില്യാത്രയാക്കി.