കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
കുവൈത്ത് സിറ്റി : ഹ്രസ്വ സന്ദര്‍ശനത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കുവൈത്തിലെത്തും. നീണ്ട 43 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈത്ത് ഭരണാധികാരികളുമായും ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. നാളെ ആരംഭിക്കുന്ന ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടനത്തിലും നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികളുള്ളത് ഇന്ത്യയില്‍ നിന്നാണ്. പത്ത് ലക്ഷത്തിനു മുകളില്‍ ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. കുവൈത്തുമായി വലിയ വ്യാപാര ബന്ധവും ഇന്ത്യക്കുണ്ട്. ക്രൂഡ് ഓയില്‍,എല്‍പിജി എന്നിവയുടെ ഇന്ത്യയിലേക്കുള്ള പ്രധാന വിതരണക്കാരാണ് കുവൈത്ത്. 1981ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കുവൈത്ത് സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷം ആഗസ്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ കുവൈത്ത് സന്ദര്‍ശിച്ചിരുന്നു. കൂടാതെ സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് സബാഹും കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദര്‍ശനം ഇന്ത്യ-കുവൈത്ത് ബന്ധം ദൃഢപ്പെടുത്തുമെന്നും കൂടുതല്‍ വികാസം സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. പുതിയ ഉഭയകക്ഷി കരാറുകള്‍ക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴിത്തിരിവാകും.