യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും
ഷാര്ജ : ഇന്ത്യന് ഇതിഹാസ സംഗീതജ്ഞന് ഇളയരാജ ഇന്ന് ഷാര്ജ രാജ്യാന്തര പുസ്തകോത്സവത്തില് ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതല് 10.30 വരെ ബോള് റൂമില് നടക്കുന്ന ‘മഹാ സംഗീതജ്ഞന്റെ യാത്ര-ഇളയരാജയുടെ സംഗീത സഞ്ചാരം’ എന്ന പരിപാടിയില് അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത സപര്യയെക്കുറിച്ച് ഇളയരാജ സംസാരിക്കും. ഈ വര്ഷത്തെ പുസ്തകമേളയില് ആസ്വാദകരുടെ പങ്കാളിത്തം കൊണ്ടും അതിഥിയുടെ വിസ്മയകരമായ പ്രതിഭ കൊണ്ടും സമാനതകളില്ലാത്ത അനുഭവമായിരിക്കും ഇളയരാജക്കൊപ്പമുള്ള സംഗീത സാന്ദ്രമായ രണ്ട് മണിക്കൂര് നീളുന്ന പരിപാടിയില് പങ്കെടുക്കുന്നവര്ക്ക് ലഭിക്കുക. സംഗീത ജീവിതത്തിലെ ക്രിയാത്മക തലങ്ങള്,സംഗീതത്തിലൂടെയുള്ള വളര്ച്ച,ഇന്ത്യന് സംഗീത ലോകത്ത് സൃഷ്ടിച്ച മാസ്മരികത എന്നിവയെക്കുറിച്ച് അദ്ദേഹം ശ്രോതാക്കളോട് മനസ് തുറക്കും. സദസ്യര്ക്ക് ഇളയരാജയോട് ചോദ്യങ്ങള് ചോദിക്കാനും അവസരം ലഭിക്കും. പരിപാടിക്ക് ശേഷം ഇളയരാജ എഴുതിയ പുസ്തകം വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒമ്പത് ഭാഷകളിലായി 1428 സിനിമകള്ക്ക് സംഗീതം പകര്ന്ന ഏക സംഗീതജ്ഞന് എന്ന ലോക റെക്കോര്ഡ് ഇളയരാജക്ക് സ്വന്തമാണ്. 8500 ഗാനങ്ങള്ക്ക് ഈണം പകര്ന്ന ഇളയരാജ ഇരുപതിനായിരത്തിലധികം കച്ചേരികള് നടത്തിയിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള നിരവധി കേന്ദ്രസംസ്ഥാന അവാര്ഡുകള് നേടിയിട്ടുള്ള ഇളയരാജയെ 2018ല് ഇന്ത്യ പദ്മവിഭൂഷണ് നല്കി ആദരിച്ചിട്ടുണ്ട്. ശാസ്ത്രിയ സംഗീതത്തിന് പുതിയ ഭാവുകത്വം നല്കിയ കര്ണാടിക് സംഗീതജ്ഞന് സഞ്ജയ് സുബ്രഹ്മണ്യനാണ് സംവാദത്തിന് നേതൃത്വം നല്കുന്നത്. 2015 ഇല് മദ്രാസ് സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി പട്ടം’ നേടിയിട്ടുള്ള സംഗീത പ്രതിഭയാണ് സഞ്ജയ് സുബ്രഹ്മണ്യം.