കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
1950കളില് ഇന്ത്യ പുറത്തിറക്കിയ ഹജ്ജ് നോട്ട് എന്ന സീരീസില്പ്പെടുന്ന നോട്ടാണ് ലണ്ടനില് നടന്ന ലേലത്തില് വിറ്റുപോയത്. ഹജജ് തീര്ഥാടനത്തിനായി ഇന്ത്യയില് നിന്ന് പോകുന്നവര്ക്ക് ഗള്ഫ് രാജ്യങ്ങളില് ഉപയോഗിക്കാന് റിസര്വ് ബാങ്ക് പുറത്തിറക്കിയ നോട്ടായിരുന്നു. ഇന്ത്യ പുറത്തിറക്കിയതാണെങ്കിലും ഈ നോട്ട് ഇന്ത്യയില് ഉപയോഗിക്കാന് അനുമതിയുണ്ടായിരുന്നില്ല. സൗദി അറേബ്യയില് മാത്രമേ ഉപയോഗിക്കാന് അനുമതിയുണ്ടായിരുന്നുള്ളു. ലേലത്തില് പങ്കെടുത്ത് ആരാണ് ഈ നോട്ട് വാങ്ങിയതെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.