റോഡ് സുരക്ഷ : രണ്ടാംഘട്ട ബോധവത്ക്കരണവുമായി അബുദാബി പൊലീസ്
അബുദാബി : അബുദാബി എമിറേറ്റില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ഇന്ത്യന്‍ എംബസി സംവിധാനം ഏര്‍പ്പെടുത്തി. ഇന്ത്യന്‍ പ്രവാസികള്‍ക്ക് അബുദാബി എമിറേറ്റിലെ ഏത് ബിഎല്‍എസ് കേന്ദ്രവും മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് കൂടാതെ സന്ദര്‍ശിക്കാം. യാത്രാ രേഖകള്‍ക്കായി അപേക്ഷകര്‍ക്ക് അല്‍ റീം, മുസഫ, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ഏതെങ്കിലും ബിഎല്‍എസ് കേന്ദ്രങ്ങളെ നേരില്‍ സമീപിക്കാം. മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് എംബസി അറിയിച്ചു. പൊതുമാപ്പിലൂടെ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇസി) നല്‍കുമെന്നും എംബസി അറിയിച്ചു. അപേക്ഷ സമര്‍പ്പിച്ച് 24 മണിക്കൂറിനുള്ളില്‍ കോണ്‍സുലര്‍ ഓഫീസ്, ഇന്ത്യന്‍ എംബസി, അബുദാബി, (101,102, ഒന്നാം നില, ഗാര്ഡിയന് ടവര്‍, അല്‍ സാദ സോണ്‍ I) എന്നിവിടങ്ങളില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ഇസി സര്‍ട്ടിഫിക്കേറ്റ് ശേഖരിക്കാന്‍ കഴിയും. റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ബിഎല്‍എസ് കേന്ദ്രങ്ങളില്‍ ഹ്രസ്വകാല സാധുതയുള്ള പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. പൊതുമാപ്പ് കാലയളവില്‍, അപേക്ഷകര്‍ക്ക് സേവനം നല്‍കുന്നതിനായി ബിഎല്‍എസ് കേന്ദ്രങ്ങള്‍ എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മുതല്‍ 5 വരെ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്കും നടപടിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കും രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ 0508995583 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.