
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
ഈ ഇലക്ട്രിക് കാർ രണ്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണെന്നാണ് റിപ്പോര്ട്ടുകൾ. കൂടാതെ അതിൻ്റെ ടോപ്പ് വേരിയൻ്റിന് ഒരു വലിയ 55kWh ബാറ്ററി ലഭിക്കും. അത് ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിക്കും. ഈ വാഹനത്തിൻ്റെ മുൻനിര മോഡൽ ഉപഭോക്താക്കൾക്ക് ഒറ്റത്തവണ ചാർജ് ചെയ്താൽ 600 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഡിസി ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനോടെയാണ് ഈ കാർ പുറത്തിറക്കുന്നത്. ഈ സംവിധാനത്തിൻ്റെ സഹായത്തോടെ വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ ദൂരം പിന്നിടാൻ ഈ കാറിന് കഴിയും.
ഇലക്ട്രിക് കാറുകളുടെ ആവശ്യം ഉപഭോക്താക്കൾക്കിടയിൽ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് വാഹന കമ്പനികൾ വിപണിയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നു. നിലവിൽ, ടാറ്റ മോട്ടോഴ്സിന് ഇലക്ട്രിക് സെഗ്മെൻ്റിൽ വളരെയധികം ആധിപത്യമുണ്ട്. വിപണിയിൽ അതിൻ്റെ ആധിപത്യം നിലനിർത്താൻ, ഇപ്പോൾ ടാറ്റ മറ്റൊരു ഇലക്ട്രിക് കാർ ടാറ്റ കർവ്വ് ഇവി എസ്യുവി കൂപ്പെ അടുത്ത മാസം ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാൻ പോകുകയാണ് ടാറ്റാ മോട്ടോഴ്സ്. അടുത്ത മാസം 7 ന് ടാറ്റ കർവ്വ് ഇവി അവതരിപ്പിക്കും.