ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
വയനാട്ടില്‍ സൗജന്യ ഊട്ടുപുര പൊലീസ് പൂട്ടിച്ചതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായി കിട്ടിയിരുന്ന ഭക്ഷണം മുടങ്ങി.
മുസ്ലിംലീഗ് യൂത്ത് വൈറ്റ് ഗാര്‍ഡ് ഒരുക്കിയ ഊട്ടുപുരയാണ് ഇന്നലെ പിണറായി സര്‍ക്കാരിന്റെ പൊലീസ് യാതൊരു കാരണവുമില്ലാതെ പൂട്ടിച്ചത്. ദുരന്തം ബാധിച്ച പിറ്റേന്ന് മുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൃത്യമായി ഭക്ഷണം എത്തിച്ച സംവിധാനമാണ് രാഷ്ട്രീയ വൈരം മൂലം ഇടതുസര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് പൂട്ടിച്ചത്. കോഴിക്കോട് നാദാപുരം നരിപ്പറ്റയില്‍ നിന്നെത്തിയ വൈറ്റ് ഗാര്‍ഡ് ടീം മേപ്പാടിയിലെ കള്ളാട് മഖാം കോമ്പൗണ്ടില്‍ ഒരുക്കിയ ഊട്ടുപുരയാണ് പൊലീസിന്റെ ദാര്‍ഷ്ട്യം നിറഞ്ഞ ഇടപെടലോടെ നിര്‍ത്തലാക്കിയത്. ഇന്നലെ ഉച്ചക്ക് ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവുമായി പോയ വാഹനം പൊലിസ് തടയുകയും പ്രവര്‍ത്തകരെ ഡിഐജി തോംസണ്‍ ജോസിന്റെ മുന്നില്‍ ഹാജരാക്കുകയും ചെയ്തത്. പൊലീസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ഇനി നിങ്ങളുടെ സേവനവും ഭക്ഷണവും വയനാട്ടില്‍ ആവശ്യമില്ലെന്ന് പറയുകയുമുണ്ടായി. കഴിഞ്ഞ നാല് ദിവസമായി മികച്ച ഭക്ഷണം പ്രത്യേകം പാകം ചെയ്താണ് ദുരിതമേഖലയിലേക്കും ആവശ്യക്കാര്‍ക്കും എത്തിച്ചിരുന്നത്. കോഴിക്കോട് നിന്നും സര്‍വ്വസന്നാഹങ്ങളുമായെത്തിയ വൈറ്റ് ഗാര്‍ഡ് ടീം രാപ്പകല്‍ പണിയെടുത്ത് നല്ലഭക്ഷണമെത്തിക്കുന്ന വിവരം എല്ലാ ദേശീയ മാധ്യമങ്ങളും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പിണറായി ഭരണകൂടത്തെ ചൊടിപ്പിച്ചത്. ഹൈജീനിക് അല്ല എന്നാണത്രെ പൂട്ടാനുള്ള കാരണമായി പൊലീസ് പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ്-മിലിറ്ററി സേനാംഗങ്ങളും ദുരിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്ഐ അംഗങ്ങളടക്കമുള്ളവരും ഇവിടെ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ആരും ഇതുവരെ ഒരു പരാതിയും ഉന്നയിച്ചിരുന്നില്ല. ആയിരക്കണക്കിന് ആളുകള്‍ക്ക് മൂന്ന് നേരവും ലൈവായി ഭക്ഷണം ഒരുക്കിയ ഈ സംവിധാനം ഇല്ലാതാക്കിയതോടെ, ഇന്നലെ സര്‍ക്കാര്‍ അധികാരികള്‍ നല്‍കിയത് പഴകിയ ഭക്ഷണമാണെന്ന വാര്‍ത്ത് പരന്നതോടെ സര്‍ക്കാര്‍ തീരുമാനം മാറ്റിയെന്നാണ് അറിയുന്നത്. ദുരന്ത ഭൂമിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നത് ഡിസാസ്റ്റര്‍ റെസ്ക്യൂ മാനേജ്മെന്റിന്റെ ഏറ്റവും വലിയ അജണ്ടകളില്‍ മുഖ്യമാണെന്നും അതിന് കുറ്റമറ്റ സംവിധാനം ഉണ്ടായിരുന്നില്ല എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ഫെയ്ബുക്കില്‍ കുറിച്ചിരുന്നു. പിണറായി പൊലീസിന്റെ ധിക്കാരപരമായ തീരുമാനം വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലും നിറഞ്ഞതോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യത്തില്‍ ഇടപെട്ടത്.