27 മില്യണ് ഫോളോവേഴ്സ്
കൊച്ചി : അവസാന അരമണിക്കൂറില് ആവേശത്തിന്റെ കൊടുമുടി കയറിയ ഐഎസ്എല് മത്സരത്തില് സ്വന്തം മൈതാനത്ത് ഈസ്റ്റ് ബംഗാളിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ്. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള് തിരിച്ചടിച്ച ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യജയവും (2-1) കുറിച്ചു. പകരക്കാരന് മലയാളി താരം വിഷ്ണു പി.വിയിലൂടെ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെതിരേ നോഹ സദോയ്, ക്വാമി പെപ്ര എന്നിവരിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി.
അഡ്രിയാന് ലൂണയുടെ അഭാവത്തിലും കളിച്ച് ജയിക്കാമെന്ന് ബ്ലാസ്റ്റേഴ്സ് കാണിച്ചുതന്ന മത്സരംകൂടിയായിരുന്നു ഇത്. ഗോള്രഹിതമായ ആദ്യപകുതിക്കു ശേഷം കൊച്ചിയെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാളാണ് ആദ്യഗോള് നേടിയത്. 57-ാം മിനിറ്റില് പകരക്കാരനായി ഇറങ്ങി രണ്ടുമിനിറ്റിനകം വിഷ്ണു ബംഗാളിനെ മുന്നിലെത്തിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ പിഴവില് നിന്ന് പന്ത് റാഞ്ചി മുന്നേറിയ മുന് ബ്ലാസ്റ്റേഴ്സ് താരമായ ദിമിത്രി ഡിയാമാന്റക്കോസ് നല്കിയ പാസ് വലയിലേക്ക് തട്ടിയിടേണ്ട കാര്യമേ വിഷ്ണുവിനുണ്ടായിരുന്നുള്ളൂ.

പകരക്കാരനായി ഇറങ്ങിയ ക്വാമി പെപ്രയുടെ ഊഴമായിരുന്നു അടുത്തത്. ഈസ്റ്റ് ബംഗാള് പ്രതിരോധത്തിന്റെ ആശയക്കുഴപ്പം മുതലെടുത്ത് പന്ത് റാഞ്ചിയ മുഹമ്മദ് ഐമനാണ് ഗോളിന് വഴിയൊരുക്കിയത്. ഐമന് നല്കിയ പാസ് ബോക്സിലുള്ള ബ്ലാസ്റ്റേഴ്സ് താരത്തിന് പാസ് ചെയ്യാനെന്ന മട്ടില് ഗോള്കീപ്പറെ കബളിപ്പിച്ച പെപ്ര പന്ത് വലയിലെത്തിച്ചു.