
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ഇന്ത്യയുമായുള്ള യുഎഇയുടെ വ്യാപാര ബന്ധം സുദൃഢമാണെന്നും അതിന്റെ സംരംഭകത്വ മനോഭാവം കുടുതല്‍ വളര്‍ച്ചക്ക് വഴിയൊരുക്കിയെന്നും യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി അല്‍ സെയൂദി പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെ ആഘോഷിക്കുന്ന ഇന്ത്യാസ്പോറ ഫോറം ഫോര്‍ ഗുഡിന്റെ രണ്ടാം ദിവസത്തിലെ പ്രധാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. നൂറുകണക്കിന് ഇന്ത്യന്‍ ബിസിനസ് മേധാവികള്‍,അക്കാദമിക് വിദഗ്ധര്‍, ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുടെ തലവന്മാര്, സര്‍ക്കാരിതര ഗ്രൂപ്പുകളുടെ സ്ഥാപകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യയും അതിന്റെ ആഗോള പ്രവാസികളും പുതിയ സമ്പദ്വ്യവസ്ഥയുടെ മുന്പന്തിയിലാണെന്നതി ല്‍ സംശയമില്ലെന്ന് ഡോ. അല്‍ സെയൂദി പറഞ്ഞു. ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ആദ്യകാലം മുതല്ക്കേ നമുക്ക് ലഭിച്ചതുപോലെ, പ്രവാസികളില്‍ നിന്ന് യുഎഇ ഇപ്പോഴും പ്രയോജനം നേടുന്നു. 4 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ യുഎഇയെ തങ്ങളുടെ വീടായി കണക്കാക്കുന്നു, നിര്‍മ്മാണം, ചില്ലറ വില്‍പ്പന, സ്വത്ത് മുതല്‍ മാധ്യമങ്ങള്‍ വരെ വൈവിധ്യമാര്‍ന്ന മേഖലകളിലായി ആയിരക്കണക്കിന് കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുഎഇയിലേക്ക് കുടിയേറിയ 6,700ലധികം കോടീശ്വരന്മാരില് രാജ്യത്ത് വലിയ സ്വാധീനം ചെലുത്തിയ നിരവധി ഇന്ത്യക്കാരുണ്ടെന്ന് ഡോ. അല്‍ സെയൂദി പറഞ്ഞു. ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ യുഎഇയെ ഒരു കേന്ദ്രമായി മാത്രമല്ല, ലോകമെമ്പാടുമുള്ള പുതിയ അവസരങ്ങളിലേക്കുള്ള ഒരു പ്രധാന കവാടമായും തുടര്‍ന്നും കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാധ്യതകള്‍ അഴിച്ചുവിടുന്നതിന് ഇന്ത്യന്‍ പ്രവാസികളുടെ ഊര്‍ജ്ജവും താല്പര്യവും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. 2022 ല്‍ യുഎഇ ഇന്ത്യയുമായുള്ള ആദ്യത്തെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. തുടര്‍ന്ന് ഉഭയകക്ഷി വ്യാപാരം 85 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ഇത് ഇന്ത്യയെ യുഎഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാക്കി. എമിറേറ്റ്സിനെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാക്കി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ആരംഭിച്ചപ്പോള്‍ ആദ്യം സമീപിച്ചത് ഇന്ത്യയെയായിരുന്നുമന്ത്രി പറഞ്ഞു.