നിയമം പാലിച്ച 60 ഡ്രൈവര്‍മാര്‍ക്ക് അബുദാബി പൊലീസിന്റെ ആദരം
ഒരു മണിക്കൂര്‍ നേരംകൊണ്ട് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതിനാല്‍ ദുബൈയില്‍ നടക്കുന്ന ഇന്ത്യ-പാക് ചാമ്പ്യന്‍സ് ട്രോഫി ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വീണ്ടും വില്പനക്കെത്തുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണെന്നും മാത്രം. യഥാര്‍ത്ഥ വിലയുടെ ഏഴിരട്ടിക്കാണ് ആവശ്യക്കാര്‍ക്ക് ടിക്കറ്റ് നല്‍കാമെന്ന് വിതരണക്കാര്‍ പറയുന്നത്. 500 ദിര്‍ഹമായിരുന്നു ടിക്കറ്റിന്റെ വില. എന്നാല്‍ ഫെയ്സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്സിലും മറ്റു ക്ലാസിഫൈഡ് സൈറ്റുകളിലും 3,500 ദിര്‍ഹത്തിനാണ് ടിക്കറ്റ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ തിങ്കഴാചയാണ് ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റ് ഓണ്‍ലൈനില്‍ വില്പനക്കെത്തിയത്. ഓണ്‍ലൈന്‍ ക്യൂവില്‍ മണിക്കൂറുകളോളം ടിക്കറ്റ് വാങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു വില്പനക്കു വച്ചതെങ്കിലും ഒരു മണിക്കൂറിനുള്ളിലാണ് ക്രിക്കറ്റ് പ്രേമികള്‍ അവ കൈക്കലാക്കിയത്. അതേ ടിക്കറ്റുകള്‍ തന്നെയാണ് ഇപ്പോള്‍ അമിത വിലയ്ക്ക് മറിച്ചുവില്‍ക്കുന്നത്.