
സഊദിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് ഇനി അലങ്കിത് അസൈന്റ്മെന്റ്സ്
വിമാനത്താവളങ്ങളില്‍ ഇന്ത്യ മെച്ചപ്പെട്ട നടപടികള്‍ സ്വീകരിച്ചു
ദുബൈ: പാകിസ്താന് വ്യോമ മേഖല അടച്ചതോടെ ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ തടസപ്പെടും. പെഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നയതന്ത്രം യുദ്ധം സജീവമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ എല്ലാ വിമാന കമ്പനികള്‍ക്കും വ്യമാതിര്‍ത്തി അടച്ചിടുമെന്ന് പാകിസ്താന് പ്രഖ്യാപിച്ചത്. ഇതുകാരണം യുഎഇയും ഇന്ത്യയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വൈകാനും പകരം ദീര്‍ഘദൂര റൂട്ടുകള്‍ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഏറ്റവും പുതിയ വിവരങ്ങക്കായി എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം എല്ലാ വിമാനക്കമ്പനികളും യാത്രക്കാരുടെ സുഖവും സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തരമായി മെച്ചപ്പെട്ട ഹാന്‍ഡ്ലിംഗ് നടപടികള്‍ നടപ്പിലാക്കണമെന്ന് ഇന്ത്യയുടെ ഡയഷക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍േദശിച്ചിട്ടുണ്ട്. നിരവധി വിമാന റൂട്ടുകളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. റൂട്ട് മാറ്റങ്ങള്‍, ദീര്ഘിപ്പിച്ച യാത്രാ സമയം, യാത്രയ്ക്കിടെയുള്ള സാങ്കേതിക സ്റ്റോപ്പുകള്‍ എന്നിവയെക്കുറിച്ച് വിമാനക്കമ്പനികള്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശിച്ചു.