കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബായ് : വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില് ന്യൂസീലന്ഡിനോടേറ്റ തോല്വിയുടെ ക്ഷീണത്തിലായിരുന്നു ഇന്ത്യ. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില് പാകിസ്താനെ ആറുവിക്കറ്റിന് തകര്ത്തതോടെ ഇന്ത്യ കിരീടപ്രതീക്ഷകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത പാകിസ്താനെ 105-ന് എട്ട് എന്ന നിലയില് തകര്ത്ത ഇന്ത്യ, 18.5 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് വിജയം നേടി.
ജയത്തോടെ കരുത്തരായ അഞ്ച് ടീമുകളുടെ ഗ്രൂപ്പില് ഓരോന്നുവീതം ജയവും തോല്വിയുമായി നാലാമതാണ് ഇന്ത്യ. -1.217 ആണ് നെറ്റ് റണ്റേറ്റ്. നേരത്തേ ന്യൂസീലന്ഡിനോട് തോറ്റതോടെ -2.90 ആയിരുന്നു നെറ്റ് റണ്റേറ്റ്. പാകിസ്താനെതിരേ ജയിച്ചതോടെ -1.217-ലേക്ക് നേരിയ തോതില് മെച്ചപ്പെട്ടു. പാകിസ്താനെതിരേ 11 ഓവറില് ജയം നേടാനായിരുന്നെങ്കില് +0.084 ആവുമായിരുന്നു.
അടുത്ത മത്സരത്തില് നെറ്റ് റണ്റേറ്റ് മെച്ചപ്പെടുത്താനായില്ലെങ്കില്, ന്യൂസീലന്ഡ്-ഓസ്ട്രേലിയ മത്സരത്തെ ആശ്രയിക്കേണ്ടിവരും ഇന്ത്യയ്ക്ക്. ന്യൂസീലന്ഡ് ഓസ്ട്രേലിയയെ തോല്പ്പിക്കുകയും തുടര്ന്ന് ഇന്ത്യ ശ്രീലങ്ക, ഓസ്ട്രേലിയ ടീമുകളെ തോല്പ്പിക്കുകയും ചെയ്താല് സെമിയിലേക്ക് പ്രവേശിക്കാം. എന്നാല് ന്യൂസീലന്ഡിനെതിരേ ഓസ്ട്രേലിയ ജയിച്ചാല് ഇന്ത്യയ്ക്ക് ഇരുടീമില് ഏതെങ്കിലുമൊന്നിനേക്കാള് നെറ്റ് റണ്റേറ്റ് കൂടുതല് വേണ്ടിവരും.