കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
India vs New Zealand 1st Test live: ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ടോട്ടൽ കൂടിയാണിത്.
India vs New Zealand 1st: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റിൽ ഇന്ത്യ 46 റൺസിന് പുറത്ത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിവസമാണ് ഇന്ത്യൻ നിര നാണക്കേടിന്റെ റെക്കോർഡ് കുറിച്ചത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ ഇന്നിംഗ്സ് 31.2 ഓവർ മാത്രമാണ് നീണ്ടുനിന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മൂന്നാമത്തെ കുറഞ്ഞ സ്കോറാണിത്. ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ടോട്ടൽ കൂടിയാണിത്.
വെറ്ററൻ താരം ടിം സൗത്തിയുടെ തീ പന്തുകൾക്ക് പിന്നാലെ പേസർമാരായ വില്യം ഒറൂർക്കും മാറ്റ് ഹെൻറിയും ഇന്ത്യൻ ബാറ്റർമാരെ വെള്ളംകുടിപ്പിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വലിയ വിക്കറ്റ് ദിവസം കളിയുടെ ആദ്യ മണിക്കൂറിൽ തന്നെ ലഭിച്ചു. മഴയെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി മൂടപ്പെട്ട പിച്ചിൽ ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ഇന്ത്യ തുടക്കത്തിലേ വലിയ വില നൽകേണ്ടി വന്നു.
ഇന്ത്യൻ ഇന്നിംഗ്സിൽ അഞ്ച് ഡക്കുകൾ വരെ ഉണ്ടായിരുന്നു. മൂന്നാം നമ്പറിൽ ഇറങ്ങിയ വിരാട് കോലി , രവീന്ദ്ര ജഡേജ, കെ എൽ രാഹുൽ, ആർ അശ്വിൻ, സർഫറാസ് ഖാൻ എന്നിവരായിരുന്നു സ്കോർ ബോർഡ് അനക്കാതെ മടങ്ങിയത്.