മസ്കത്ത് കോഴിക്കോട് ജില്ലാ കെഎംസിസി ‘സസ്നേഹം കോഴിക്കോട്’ സമാപിച്ചു
ഗള്‍ഫ് നാടുകളില്‍ ചൂടിന് ശമനം വന്നതോടെ മരുഭുമികളില്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു. അടുത്ത അഞ്ചുമാസക്കാലം മരുഭൂമികളില്‍ സാഹസിക യാത്ര ചെയ്യുന്നവരുടെ എണ്ണം പതിന്മടങ്ങായി വര്‍ധിക്കും. ഇതിനായി വിവിധ എമിറേറ്റുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡസര്‍ട്ട് സഫാരി ഏജന്‍സികള്‍ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിനു പേരാണ് മരുഭൂമികളുടെ ഉള്പ്രദേശങ്ങളിലെത്തുന്നത്. കാഴ്ചയില്‍ അതിമനോഹരവും വിസ്മയകരവുമായ മരുഭൂമികളിലെ കൂറ്റന്‍ കുന്നുകളിലും കുഴികളിലും അതിസാഹസികമായി വാഹനമോടിക്കുന്നത് സഞ്ചാരികള്‍ക്ക് ഹരമാണ്. ആകര്‍ഷകമായ പാക്കേജുകളാണ് ഏജന്‍സികള്‍ നല്‍കുന്നത്. സാഹസിക യാത്രക്കുപുറമെ മരുഭൂമിയില്‍ വിഭവസമൃദ്ധമായ ഭക്ഷണവും നൃത്തങ്ങളും വാഗ്ദാനം ചെയ്യുന്നു. ശൈത്യകാലം ആരംഭിക്കുന്നതോടെയാണ് യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി മരുഭൂമികളില്‍ വിദൂരതയിലേക്ക് സാഹസിക യാത്രികരുടെ ഒഴുക്കാണ്. വിശിഷ്യാ വാരാന്ത്യങ്ങളിലാണ് തിരക്ക് കൂടുതല്‍ അനുഭവപ്പെടുന്നത്. നേരത്തെ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള വിനോദ സഞ്ചാരികളാണ് പ്രധാനമായും ഡസര്‍ട്ട് സഫാരി ഇഷ്ടപ്പെട്ടിരുന്നതെങ്കില്‍ അടുത്ത കാലത്തായി മലയാളികളുടെ ഒഴുക്കാണ്. കുടുംബസമേതം ഡസര്‍ട്ട് സഫാരിക്കു പോകുന്നവരും കുറവല്ല. മാത്രമല്ല,നാട്ടില്‍നിന്ന് സന്ദര്‍ശക വിസയിലെത്തുന്ന പലരും മരുഭൂമിയിലെ സാഹസിക യാത്ര താല്പര്യപ്പെടുകയും ഗള്‍ഫ് യാത്രാ പട്ടികയില്‍ അതുകൂടി ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഫോര്‍വീല്‍ വാഹനങ്ങളിലുള്ള മരുഭൂമിയിലെ യാത്ര ഉല്ലാസകരമായിതോന്നുമെങ്കിലും അത്യധികം അപകടം നിറഞ്ഞതുകൂടിയാണ്. അതുകൊണ്ടു തന്നെ ഡസര്‍ട്ട് സഫാരിയില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്കിയിട്ടു ണ്ട്. മരുഭുമികളില്‍ സാഹസിക യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസ് മുന്നറി യിപ്പ് നല്കി. ജീവന്,സ്വത്ത് എന്നിവയുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കിക്കൊണ്ടു മാത്രമെ യാത്ര ചെയ്യാന്‍ പാടുള്ളുവെന്ന് ഷാര്‍ജ പൊലീസ് അറിയിപ്പില്‍ വ്യക്തമാക്കി. അപകടങ്ങള്‍ തടയുന്നതിനും എമിറേറ്റിന്റെ പ്രകൃതിസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേകിച്ച് ദുര്‍ഘടമായ മരുഭൂമിയിലെ ഭൂപ്രദേശങ്ങളില്‍ ഉത്തരവാദിത്തത്തോടെയുള്ള ഡ്രൈവിങ്ങിന്റെ പ്രാധാന്യത്തിനും ഊന്നല്‍ നല്‍കണമെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം അല്ബതൈയിലെ വാദി ഖര്ഹ മണല്‍ പ്രദേശത്ത് ഡസര്‍ട്ട് സഫാരിക്കുപോയ വാഹനം അപകടത്തില്‍പെട്ടു മറിഞ്ഞിരുന്നു. വിദൂരമായ മരുഭൂമിയില്‍ വാഹനം മറിഞ്ഞ വിവരം സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഗാര്‍ഡിന്റെ നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ സെന്റര്‍ ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി ടീമുകള്‍ സംഭവസ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ വിമാനമാര്‍ഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ദേശീയ ആംബുലന്‍സ് ടീമുകള്‍ പ്രഥമശുശ്രൂഷ നല്കി മറ്റുള്ളവരെ കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷാര്‍ജ പൊലീസ് പ്രത്യേക മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്‍കിയിട്ടുള്ളത്.