കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
അബുദാബി: പെരിന്തല്‍മണ്ണ സിഎച്ച്് സെന്റര്‍ അബുദാബി ചാപ്റ്റര്‍ നേതൃസംഗമം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. ബഷീര്‍ നെല്ലിപറമ്പ് അധ്യക്ഷനായി. ഹാശിര്‍ വാഫി അമ്മിനിക്കാട് ഖിറാഅത്ത് നടത്തി. സിഎച്ച് സെന്ററിന് വേണ്ടിയുള്ള പെര്‍ഫ്യൂം ചലഞ്ചിന്റെ വിതരണോദ്ഘാടനം മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍ നല്കി നിര്‍വഹിച്ചു. സിച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ.എകെ മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് അദ്ദേഹം
പറഞ്ഞു.
നൂറിലധികം പഞ്ചായത്ത്/മുനിസിപ്പല്‍/നിയോജക മണ്ഡലം/ജില്ലാ കെഎംസിസി ഭാരവാഹികള്‍ പങ്കെടുത്തു. വിവിധ നിയോജക മണ്ഡലം കമ്മറ്റികളെ പ്രതിനിധീകരിച്ച് പാലക്കാട് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ജലീല്‍ വിളയൂര്‍(പട്ടാമ്പി),മലപ്പുറം ജില്ലാ കെഎംസിസി മുന്‍ വൈസ് പ്രസിഡന്റ് റഫീഖ് പൂവ്വത്താണി(പെരിന്തല്‍മണ്ണ),പാലക്കാട് ജില്ലാ കെഎംസിസി മുന്‍ വൈസ് പ്രസിഡന്റ് മുത്തലിബ് അരയാലന്‍(ഷൊര്‍ണൂര്‍),ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ മുന്‍ സെക്രട്ടറി
കെപിഎം സ്വാലിഹ് വാഫി(ഒറ്റപ്പാലം),പാലക്കാട് ജില്ലാ കെഎംസിസി സെക്രട്ടറി കരീം കീടത്ത്(മണ്ണാര്‍ക്കാട്),പെരിന്തല്‍മണ്ണ മണ്ഡലം എംഎസ്എഫ് ജനറല്‍ സെക്രട്ടറി സല്മാന് ഒടമല പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ പെരിന്തല്‍മണ്ണ സ്വാഗതവും ട്രഷറര്‍ ഫാഹിസ് വളപുരം നന്ദിയും പറഞ്ഞു.