27 മില്യണ്‍ ഫോളോവേഴ്സ്
റിയാദ് : സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ പേരില്‍ കൂറ്റന്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നു. 92,000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന കിംഗ് സല്മാന് സ്റ്റേഡിയമാണ് തലസ്ഥാന നഗരമായ റിയാദില്‍ നിര്‍മ്മിക്കുക. 2029-ല്‍ പദ്ധതി പൂര്‍ത്തിയാകും. റോയല്‍ കമ്മീഷനും കായിക മന്ത്രാലയവും ചേര്‍ന്നാണ് കിംങ് സല്മാന് സ്റ്റേഡിയത്തിന്റെ ഡിസൈന്‍ പുറത്തിറക്കിയത്. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളില്‍ ഒന്നാകും കിംഗ് സല്മാന് സ്റ്റേഡിയം. 6,60,000 ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണ്ണത്തിലാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ഉത്തര റിയാദില്‍ കിംഗ് അബ്ദുല്‍ അസീസ് പാര്ക്കിന് സമീപമാണ് കിംഗ് സല്മാന് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ഇത് സൗദി ദേശീയ ടീമിന്റെ പ്രധാന വേദിയായിരിക്കും. പ്രധാന കായിക മത്സരങ്ങളും പ്രവര്‍ത്തനങ്ങളും ഇവിടെയാകും സംഘടിപ്പിക്കുക. പ്രധാന സ്റ്റേഡിയത്തില്‍ 150 സീറ്റുകളുള്ള ഒരു രാജകീയ ബോക്സ്, 120 ഹോസ്പിറ്റാലിറ്റി സ്യൂട്ടുകള്‍, 300 വിഐപി സീറ്റുകള്‍, വിശിഷ്ട വ്യക്തികള്‍ക്കുള്ള 2,200 സീറ്റുകള്‍ എന്നിവയുള്‍പ്പെടെ 92,000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഉണ്ടാവുക. കാണികള്‍ക്കുള്ള ഇരിപ്പിടങ്ങളിലും സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലും സുസ്ഥിരമായ കൂളിംഗ് സംവിധാനവുമൊരുക്കും. സ്റ്റേഡിയത്തിന്റെ മുകള്‍ ഭാഗം സ്ക്രീനുകളാല്‍ ചുറ്റപ്പെട്ടിരിക്കും. സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ കിംഗ് അബ്ദുല്‍ അസീസ് പാര്‍ക്കിന്റെ വേറിട്ട കാഴ്ച സമ്മാനിക്കുന്ന നടപ്പാതയുമുണ്ടാകും. വോളിബോള്‍, ബാസ്കറ്റ്ബോള്‍, പാഡല്‍ കോര്‍ട്ടുകള്‍ തുടങ്ങിയ ഔട്ട്ഡോര്‍ കോര്‍ട്ടുകള്‍ക്ക് പുറമെ, വിവിധ കായിക വിനോദങ്ങള്‍ പരിശീലിക്കാനുള്ള രണ്ട് റിസര്‍വ് മൈതാനങ്ങള്‍, ആരാധകര്‍ക്കുള്ള അരീനകള്‍, ഇന്‍ഡോര്‍ ജിം, ഒളിംപിക് സ്വിമ്മിംഗ് പൂള്, അത്ലറ്റിക്സ് ട്രാക്ക് തുടങ്ങി അനുബന്ധ സ്പോര്‍ട്സ് സ്ഥാപനങ്ങളും സ്റ്റേഡിയത്തിന് സമീപമുണ്ടാകും.
കുവൈത്ത്-സഊദി റെയില്‍വേ അതിവേഗ നടപടികളുമായി കുവൈത്ത്