യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും
കുവൈത്ത് സിറ്റി : ‘ഖലീജിസൈന് 26’ ഗള്‍ഫ് കപ്പില്‍ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇറാഖിനെ തോല്‍പ്പിച്ച് സഊദി സെമിയില്‍. ജാബര്‍ അല്‍ അഹ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിത സമനിലയിലായിരുന്നു. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍ താരം സാലം അല്‍ ദോസരി സഊദിക്ക് ലീഡ് നേടി കൊടുത്തെങ്കിലും ഏഴു മിനുട്ടിനുള്ളില്‍ മൊഹനത് അലിയിലൂടെ ഇറാഖ് സമനില പിടിച്ചു. യമനുമായുള്ള കഴിഞ്ഞ മത്സരത്തില്‍ അവസാന മിനിറ്റില്‍ ഗോള്‍ നേടി ഹീറോ ആയ അബ്ദുല്ല അല്‍ ഹംദാന്‍ കളിയുടെ 81,86 മിനിറ്റുകളില്‍ നേടിയ മനോഹരമായ ഗോളുകളാണ് സഊദിയെ കിരീടത്തിനരികെ എത്തിച്ചത്.
ജാബര്‍ അല്‍ മുബാറക് സ്റ്റേഡിയത്തില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ബഹ്റൈനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യമന്‍ പരാജയപെടുത്തി. ഇബ്രാഹീം അല്‍ കത്താല്‍,അല്‍ സുബൈദി എന്നിവരാണ് യമന്റെ ഗോളുകള്‍ നേടിയത്. മുഹമ്മദ് അല്‍ റുമൈഹി ആണ് ബഹ്റൈന്റെ ആശ്വാസ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ നിന്ന് ആദ്യമേ പുറത്തായ യമന്‍ ആശ്വാസജയം നേടിയാണ് ഗള്‍ഫ് കപ്പിനോട് വിടപറഞ്ഞത്. പരാജയപെട്ടെങ്കിലും ബഹ്റൈന്‍ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. 31നു നടക്കുന്ന ആദ്യ സെമി മത്സരത്തില്‍ ബഹ്റൈന്‍ ഒമാനെയും രണ്ടാം സെമിയില്‍ സഊദി കുവൈത്തിനെയും നേരിടും. ജനുവരി മൂന്നിനാണ് ഫൈനല്‍.