കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
റിയാദ് : സഊദി അറേബ്യയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയിളവ് അനുകൂല്യം ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പിഴയിളവ് കാലാവധിയാണ് 2025 ഏപ്രില്‍ 18 വരെ നീട്ടി കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. 2024 ഏപ്രില്‍ 18ന് മുമ്പ് ചുമത്തിയ ട്രഫിക്ക് പിഴകള്‍ക്കാണ് അധികൃതര്‍ 50 ശതമാനം ഇളവ് അനുവദിച്ചിരുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം പിഴയിളവിന്റെ അനുകൂല്യം ലഭ്യമാണ്. ഒന്നിലധികം പിഴവുകളുണ്ടെങ്കില്‍ ഒന്നിച്ചൊ പ്രത്യേകമായോ അടയ്ക്കാന്‍ സാധിക്കും. മദ്യലഹരിയില്‍ വാഹനമോടിക്കല്‍, വാഹനാഭ്യാസം, പരമാവധി 120 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ച റോഡുകളില്‍ അതിലും 50 കിമി അധിക വേഗതയില്‍ വാഹനമോടിക്കല്‍, വേഗപരിധി 140 കിമി നിശ്ചയിച്ച റോഡുകളില്‍ അതിലും 30 കിമി അധിക വേഗതയില്‍ വാഹനമോടിക്കല്‍ തുടങ്ങി പൊതുസുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള നിയമ ലംഘനങ്ങള്‍ പിഴയിളവ് കാലത്ത് നടത്തുന്നവര്‍ക്ക് ഈ അനുകൂല്യം ലഭിക്കുകയില്ല. പിഴയിളവ് അനുകൂല്യം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ചുമത്തിയ മുഴുവന്‍ ട്രാഫിക് പിഴകളിലും ഇത് പ്രകാരം 50 ശതമാനം ഇളവ് ലഭിക്കും. കൊറോണ കാലത്തെ കര്‍ഫ്യു നിയമലംഘന പിഴകള്‍ ഈ അനുകൂല്യത്തിന്റെ പരിധിയില്‍ വരില്ല. പിഴയിളവ് അനുകൂല്യം പ്രാബല്യത്തില്‍ വന്ന ഏപ്രില്‍ 18 ന് ശേഷമുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 25 ശതമാനം ഇളവും നല്കി വരുന്നുണ്ട്. പിഴയിളവ് സംബന്ധമായ വിവരങ്ങള്‍ പണമടയ്ക്കാനുള്ള ഇലക്ട്രോണിക് സംവിധാനമായ സദാദിലും ഈഫാ പ്ലാറ്റ്ഫോമിലും ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.