നഷ്ടമായത് മലയാളത്തിന്റെ സുകൃതം – ദുബൈ കെഎംസിസി
റിയാദ് : നിക്ഷേപകരുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്ന് സഊദി അറേബ്യ. പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിച്ച്, കാര്യക്ഷമവും സുതാര്യവുമായ സിസ്റ്റം നിക്ഷേപകർക്ക് ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് സഊദി നിക്ഷേപ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്.
വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഈ കോടതികൾ അന്താരാഷ്ട്ര നിലവാരത്തിൽ പ്രശ്നങ്ങൾ പഠിക്കുകയും എളുപ്പത്തിലും കാര്യക്ഷമമായും പരിഹാര നടപടികൾ കൈക്കൊള്ളുകയും ചെയ്യും. നിക്ഷേപരെ ആകർഷിക്കുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന രാജ്യത്തിൻറെ പ്രഖ്യാപിത ലക്ഷ്യമായ 2030 വിഷന്റെ ഭാഗമായി, സുരക്ഷിതവും നിയമപരവുമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കം. ഈ കോടതികൾ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും അവയുടെ പ്രവർത്തനത്തെയും അധികാരപരിധിയെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും മാസങ്ങളിൽ പുറത്തുവിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. തർക്ക പരിഹാരത്തിനായുള്ള ഈ പുതിയ സൗകര്യം രാജ്യത്തേക്ക് കൂടുതൽ നിക്ഷെപകരെ ആകർഷിക്കാൻ അവസരമൊരുക്കുമെന്ന് ബിസിനസ് കൺസൾറ്റൻറ് നജീബ് മുസ്ല്യാരകത്ത് പറഞ്ഞു.